Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏപ്രിന്‍ ഒന്നുമുതല്‍ കേരളത്തില്‍ മൂല്യവര്‍ദ്ധിത നികുതി

തിരുവനന്തപുരം: ഏപ്രില്‍ ഒന്നുമുതല്‍ കേരളത്തില്‍ മൂല്യവര്‍ദ്ധിത നികുതി ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി കെ ശങ്കരനാരായണന്‍ നിയമസഭയില്‍ വ്യക്തമാക്കി.

ഈ നികുതി ഏര്‍പ്പെടുത്തുന്നതുവഴി സംസ്ഥാനത്തിനുണ്ടാവുന്ന നഷ്ടം ആദ്യത്തെ മൂന്ന് വര്‍ഷം പരിഹരിക്കാമെന്ന് കേന്ദ്രം ഉറപ്പുതന്നിട്ടുണ്ടെന്നും ധനകാര്യമന്ത്രി അറിയിച്ചു.

2003-2004 സാമ്പത്തിക വര്‍ഷം മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തുന്നതു മൂലമുണ്ടാവുന്ന നൂറ് ശതമാനം നഷ്ടത്തിന് തുല്യമായ തുക കേന്ദ്രം നല്‍കും. രണ്ടാമത്തെ വര്‍ഷം നഷ്ടത്തിന്റെ 75 ശതമാനത്തിനും മൂന്നാമത്തെ വര്‍ഷം 50 ശതമാനത്തിനും നഷ്ടപരിഹാരം നല്‍കും- ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ജനവരി 30 വ്യാഴാഴ്ച മന്ത്രി ഇത് പറഞ്ഞത്.

മല്യവര്‍ദ്ധിത നികുതി ഏര്‍പ്പെടുത്തുന്നതുകൊണ്ട് സംസ്ഥാനത്തിനുണ്ടാകുന്ന നഷ്ടത്തെക്കുറിച്ച് പഠനം നടത്തുകയാണ്. നികുതി സംവിധാനം കൂടുതല്‍ സുതാര്യമാവാനും തട്ടിപ്പ് തടയാനുമാണ് ഈ സംവിധാനം കൊണ്ടുവരുന്നത്. തുടക്കത്തില്‍ ഈ നികുതി പ്രതികൂലമായി തോന്നാമെങ്കിലും പിന്നീട് ഗുണകരമാവും.

അധിക എക്സൈസ് തീരുവ ലഭിക്കുന്ന പഞ്ചസാര, തുണിത്തരം, പുകയില തുടങ്ങിയ ഇനങ്ങള്‍ക്ക് നികുതി പിരിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കാമെന്ന് കേന്ദ്രം തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്.

മൂല്യവര്‍ദ്ധിത നികുതി ഏര്‍പ്പെടുത്തുന്നു മൂലമുണ്ടാവുന്ന ഫലങ്ങളുടെ വിവിധ വശങ്ങള്‍ പരിശോധിക്കുന്നതിന് പശ്ചിമബംഗാള്‍ ധനമന്ത്രി ചെയര്‍മാനായി ഒരു ദേശീയ തല സമിതി രൂപീകരിച്ചിട്ടുണ്ട്- മന്ത്രി അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഇത്തരം വാഗ്ദാനങ്ങള്‍ സാധാരണ ശരിയായി പാലിയ്ക്കപ്പെടാറില്ല. അതുകൊണ്ട് ഇത് കിട്ടുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് വരുത്തണം. പ്രതിപക്ഷനേതാവ് വി. എസ്. അച്ചുതാനന്ദന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+