Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്ത് മാര്‍ക്സിസ്റ്കാര്‍ക്ക് ജീവപര്യന്തം തടവ്

കണ്ണൂര്‍: ബി ജെ പി പ്രവര്‍ത്തകനെ കൊന്ന കേസില്‍ പത്ത് മാര്‍ക്സിസ്റ്കാര്‍ക്ക് ജീവപര്യന്തം തടവ്. പത്ത് പേരും 15,000 രൂപ വീതം പിഴയും അടയ്ക്കണം. തലശ്ശേരി കോടതി ജഡ്ജി കെ. കെ. ചന്ദ്രദാസാണ് ഈ വിധി പ്രഖ്യാപിച്ചത്.

പിഴയടയ്ക്കാനായില്ലെങ്കില്‍ പ്രതികള്‍ രണ്ട് വര്‍ഷം കൂടി കഠിന തടവ് അനുഭവിയ്ക്കണം. ജീവപര്യന്തം തടവ് ഏഴ് വര്‍ഷമാണ്. 1998 നവംബര്‍ രണ്ടിന് കുഞ്ഞിരാമന്‍ (45) എന്നയാളെ ഇവര്‍ സംഘം ചേര്‍ന്ന് വീട്ടില്‍ കയറി ബോംബ് എറിഞ്ഞശേഷം വെട്ടി കൊന്നതാണ് കേസ്.

കുഞ്ഞിരാമന്റെ വീട്ടില്‍ അതിക്രമിച്ച് കടന്നതിന് 5,000 രൂപ പിഴ അടയ്ക്കാനും ശിക്ഷയുണ്ട്. പിഴ അടയ്ക്കാനായില്ലെങ്കില്‍ ഒരുവര്‍ഷം കഠിന തടവ് അനുഭവിയ്ക്കണം. കൈയില്‍ സ്ഫോടക വസ്തുക്കള്‍ വച്ചതിനും അത് കൊലയ്ക്കായി ഉപയോഗിച്ചതിനും യു. സുമോഹനന് (25) അഞ്ച് വര്‍ഷം തടവും 5,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

അനധികൃതമായി സമ്മേളിച്ചതിനും മാരകായുധങ്ങള്‍ കൊണ്ട് ആക്രമണം നടത്തിയതിനും ഇവര്‍ക്ക് ശിക്ഷയുണ്ട്. ഈ ശിക്ഷകള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാവും.

പ്രതികള്‍ നല്‍കുന്ന പിഴതുകയായ ഒന്നര ലക്ഷം രൂപ കുഞ്ഞിരാമന്റെ വീട്ടുകാര്‍ക്ക് നല്‍കും.

കോടതിയില്‍ കൂടിനിന്ന മാര്‍ക്സിസ്റ് പ്രവര്‍ത്തകര്‍ വിധിയ്ക്ക് എതിരെ മുദ്രാവാക്യം മുഴക്കി. കോടതിയില്‍ കനത്ത പൊല് സന്നാഹമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+