മദ്യദുരന്തം: പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: പാലക്കാട്ട് വിഷക്കള്ള് കുടിച്ച് അഞ്ചു പേര്‍ മരിച്ച സംഭവത്തെ കുറിച്ച് അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഫിബ്രവരി 13 വ്യാഴാഴ്ച നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
സി പി മ്മിലെ ഇ. ചെന്താമരാക്ഷനാണ് അടിയന്തിര പ്രമേയത്തിന് അനുമതി തേടിയത്. സംഭവത്തെ കുറിച്ച് ഊര്‍ജിതമായ അന്വേഷണം നടത്തുമെന്ന് എക്സൈസ് മന്ത്രി കെ. ശങ്കരനാരായണന്‍ അറിയിച്ചു. കളളില്‍ വിഷം ചേര്‍ത്തതാണ് മരണത്തിന് കാരണമെന്നാണ് സംശയിക്കുന്നതെന്നും കളള്ചെത്തുകാരനായ ശെല്‍വരാജന്‍ ഒളിവിലാണെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു.
എക്സൈസ് വകുപ്പിന്റെ ഒത്താശയോടെ പ്രവര്‍ത്തിക്കുന്ന എക്സൈസ് ലോബിയാണ് മദ്യദുരന്തത്തിന് കാരണക്കാരെന്ന് ഇറങ്ങിപ്പോക്കിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications