സ്കൂളില്‍ പ്രവേശനം കിട്ടാന്‍ സത്യഗ്രഹം
കൊല്ലം: അച്ഛനമ്മമാര്‍ എയ്ഡ്സ് ബാധിച്ചു മരിച്ചവരാണെന്ന കാരണത്താല്‍ കുട്ടികള്‍ക്ക് സ്കൂളില്‍ പഠിക്കുന്നതിന് അനുമതി നിഷേധിച്ചു. വിദ്യാഭ്യാസം ചെയ്യാനുള്ള തങ്ങളുടെ അവകാശത്തിന് വേണ്ടി സമരം ചെയ്ത കുട്ടികള്‍ക്ക് സ്കൂളില്‍ ചേരാന്‍ അനുമതി ലഭിക്കുന്നതിന് വിദ്യാഭ്യാസ അധികൃതര്‍ ഇടപെടേണ്ടിവന്നു.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സത്യഗ്രഹം ചെയ്തതിനെ തുടര്‍ന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ ഇടപെട്ട് കുട്ടികളെ സ്കൂളില്‍ പ്രവേശിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു. ഫിബ്രവരി 17 തിങ്കളാഴ്ച മുതല്‍ കുട്ടികള്‍ കിളിമാനൂരിലെ സ്കൂളില്‍ വീണ്ടും പോയിത്തുടങ്ങും.
1997ലാണ് കുട്ടികളുടെ അച്ഛന്‍ മരിച്ചത്. 2000 സപ്തംബറില്‍ അമ്മയും. കുമാരനെല്ലൂരിലെ മുത്തച്ഛനോടും മുത്തശ്ശിയോടുമൊപ്പം താമസിക്കുകയാണ് കുട്ടികള്‍. കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ വിവിധ സ്കൂളുകള്‍ വിസമ്മതിക്കുകയായിരുന്നു. മറ്റ് കുട്ടികളുടെ അച്ഛനമ്മമാരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഈ കുട്ടികള്‍ക്ക് പ്രവേശനം നല്‍കാതിരുന്നത്.
പുനലൂരില്‍ രണ്ട് മാസം മുമ്പ് അച്ഛനമ്മമാര്‍ക്ക് എയ്ഡ്സുണ്ടായതു മൂലം രണ്ട് കുടുംബങ്ങളിലെ നാല് കുട്ടികള്‍ക്ക് സ്കൂള്‍ പ്രവേശം അനുവദിക്കാത്ത സംഭവമുണ്ടായിട്ടുണ്ട്.












Click it and Unblock the Notifications