Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ കമ്പ്യൂട്ടര്‍വത്കരണം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ താലൂക്ക് ഓഫീസുകളിലും ഫിബ്രവരി അവസാനത്തോടെ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ വേഗത്തില്‍ നല്‍കുന്നതിന് കമ്പ്യൂട്ടര്‍വത്കൃത സമ്പ്രദായം ഏര്‍പ്പെടുത്തുമെന്ന് റവന്യു മന്ത്രി കെ. എം. മാണി അറിയിച്ചു.

ഫിബ്രവരി 28ന് സെക്രട്ടറിയേറ്റില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി കമ്പ്യൂട്ടര്‍വത്കൃത സമ്പ്രദായം ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്തെ എല്ലാ കളക്ടറേറ്റുകളിലും കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയായിട്ടുണ്ട്. കളക്ടറേറ്റുകളും താലൂക്ക് ഓഫീസുകളും തമ്മില്‍ ബന്ധിപ്പിക്കും. സെക്രട്ടറിയേറ്റുകളിലെ വിവിധ വകുപ്പുകളുമായും കളക്ടറേറ്റുകളെ ബന്ധിപ്പിയ്ക്കും.

ഭൂമി സംബന്ധിച്ച രേഖകള്‍ കമ്പ്യൂട്ടര്‍വത്കരിക്കുന്നത് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാവും. തിരഞ്ഞെടുത്ത വില്ലേജ് ഓഫീസുകളും കമ്പ്യൂട്ടര്‍വല്‍ക്കരിയ്ക്കും.

അപേക്ഷ നല്‍കുന്നവര്‍ക്ക്് കൃത്യമായ തീയതിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടുന്നതിനായി പല തവണ ഓഫീസുകള്‍ കയറിയിറങ്ങേണ്ടിവരില്ല. സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് കൗണ്ടറുകള്‍ തുറക്കും.

ആദിവാസി ഭൂമിവിതരണ പ്രശ്നത്തില്‍ സര്‍ക്കാരും മുഖ്യമന്ത്രിയും ആത്മാര്‍ഥതയോടെയാണ് നടപടികള്‍ സ്വീകരിച്ചിട്ടുളളതെന്ന് മാണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+