ഉപേക്ഷിക്കപ്പെടുന്ന കുട്ടികള്‍ കൂടുന്നു
തിരുവനന്തപുരം: കേരളത്തില്‍ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഓരോ വര്‍ഷം കഴിയുന്തോറും കൂടിവരുന്നു.
സര്‍ക്കാരിന്റെ അംഗീകാരമുളള 14 ദത്തെടുക്കല്‍ കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇവയില്‍ ഓരോ മാസവും കുറഞ്ഞത് 15 കുട്ടികളെ കിട്ടുന്നുണ്ട്. ജനവരി മാസത്തില്‍ 20 കുട്ടികളെയാണ് ഇങ്ങനെ കിട്ടിയത്.
തിരുവനന്തപുരത്തെ സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്ത് അമ്മ തൊട്ടില്‍ സ്ഥാപിച്ചത് മൂന്ന് മാസങ്ങള്‍ക്കു മുമ്പാണ്. അഞ്ച് കുട്ടികളെയാണ് ഇതുവരെയായി തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിട്ടിയത്.
ഏറ്റവും കൂടുതല്‍ അനാഥശിശുക്കളെ കിട്ടുന്ന ജില്ല മലപ്പുറമാണ്. മലപ്പുറത്തെ ദത്തെടുക്കല്‍ കേന്ദ്രത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഒമ്പത് കുട്ടികളെയാണ് കിട്ടിയത്. ഇതിന് പുറമെ തിരൂര്‍ താലൂക്ക് ആശുപത്രിയില്‍ ആറും പൊന്നാനിയില്‍ രണ്ടും പെരിന്തല്‍മണ്ണയില്‍ മൂന്നും കുഞ്ഞുങ്ങളെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടു.
കോഴിക്കോട്ട് ജില്ലയില്‍ 2001ല്‍ രണ്ട് കുട്ടികളാണ് ഉപേക്ഷിക്കപ്പെട്ടത്. 2002ല്‍ ഇത് അഞ്ചായി. തിരുവനന്തപുരം ജില്ലയില്‍ 2002 ജനവരി മുതല്‍ ഇതുവരെയായി 11 കുട്ടികളെയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിട്ടിയത്.
ഔദ്യോഗിക വിവരങ്ങളാണ് ഇവ. മറ്റിടങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം ഇതിലും ഏറെയാവാനാണ് സാധ്യത.












Click it and Unblock the Notifications