Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റപ്പെട്ട അക്രമം; 35% പോളിംഗ്

ദില്ലി: നാല് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് ആരംഭിച്ചു. ഒറ്റപ്പെട്ട അക്രമങ്ങളെ തുടര്‍ന്ന് രണ്ടിടത്ത് പോളിംഗ് തടസ്സപ്പെട്ടെങ്കിലും പൊതുവെ സ്ഥിതിഗതികള്‍ സമാധാനപരമാണ്. ഉച്ചവരെയുള്ള കണക്ക്പ്രകാരം ത്രിപുര, നാഗാലാന്റ്, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ 35 ശതമാനം പേര്‍ വോട്ടു ചെയ്തു.

ഹിമാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പിനോട് തണുത്ത പ്രതികരണമാണ് വോട്ടര്‍മാര്‍ക്ക്. ഉച്ചവരെ ഇവിടെ 15 ശതമാനം പേരെ വോട്ടു ചെയ്തിട്ടുള്ളൂ. നാഗാലാന്റിലാണ് രണ്ടിടത്ത് അക്രമമുണ്ടായത്. നാഗാലാന്റ് മുഖ്യമന്ത്രി എസ്.സി. ജമിറിന്റെ സ്ഥലമായ മോകോചുംഗ് ജില്ലയിലെ ചന്ദോംഗിയ നഗരത്തില്‍ അക്രമികള്‍ വോട്ടര്‍മാരെ ഭയപ്പെടുത്തിയോടിക്കാന്‍ ആകാശത്തേക്ക് വെടിവച്ചു. ഇംപൂര്‍ മണ്ഡലത്തിലെ ഒരു പോളിംഗ് സ്റേഷനിലെ വോട്ടിംഗ് യന്ത്രങ്ങള്‍ ഇവര്‍ നശിപ്പിച്ചു.

നാഗാലാന്റില്‍ ഉച്ചവരെ ആകെയുള്ള 42 ലക്ഷം വോട്ടര്‍മാരില്‍ 40 ശതമാനം പേര്‍ വോട്ടുകള്‍ രേഖപ്പെടുത്തി. ത്രിപുരയില്‍ ഉച്ചവരെ 42 ശതമാനം പേര്‍ വോട്ട് ചെയ്തു. അതേ സമയം നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുര എന്ന തീവ്രവാദപാര്‍ട്ടിയുടെ വിലക്കുള്ള ത്രിപുരയിലെ കുന്നിന്‍പ്രദേശങ്ങളില്‍ പോളിംഗ് ശതമാനം കുറഞ്ഞു. ഉച്ചവരെ 30 ശതമാനം പേര്‍ മാത്രമാണ് ഇവിടെ വോട്ട് ചെയ്തത്.

ഹിമാചല്‍ പ്രദേശില്‍ ഇതുവരെ 15 ശതമാനം പേര്‍ മാത്രമേ വോട്ടു രേഖപ്പെടുത്തിയിട്ടുള്ളൂ എന്ന കാര്യം രാഷ്ട്രീയപാര്‍ട്ടികളെ അത്ഭുതപ്പെടുത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+