Get Updates
Get notified of breaking news, exclusive insights, and must-see stories!

സഭ മാര്‍ച്ച് 13 വരെ പിരിഞ്ഞു

തിരുവനന്തപുരം: മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമരം തുടരുന്ന സാഹചര്യത്തില്‍ നിയമസഭാ സമ്മേളനം മാര്‍ച്ച് 13 വരെ നിര്‍ത്തിവച്ചു.

മാര്‍ച്ച് 14ന് ധനമന്ത്രി കെ. ശങ്കരനാരായണന്‍ ബജറ്റ് അവതരിപ്പിക്കും. മാര്‍ച്ച് 17,18,19,20 തീയതികളില്‍ ബജറ്റ് ചര്‍ച്ച നടക്കും.

ചോദ്യോത്തരവേള കഴിഞ്ഞയുടനെ നിയമസഭാ സമ്മേളനം നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി എ. കെ. ആന്റണി സ്പീക്കറോട് ആവശ്യപ്പെട്ടു. സി പി എം അംഗവും മുന്‍മന്ത്രിയുമായ കെ. രാധാകൃഷ്ണന്‍ നിയമസഭാ കവാടത്തില്‍ നിരാഹാര സത്യഗ്രഹം തുടരുന്ന സാഹചര്യത്തില്‍ നിയമസഭാ നടപടികള്‍ തുടരാന്‍ ബുദ്ധിമുട്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് സഭ പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു.

രാധാകൃഷ്ണന്റെ നിരാഹാരം സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുത്തങ്ങാ സംഭവത്തില്‍ സഭയ്ക്ക് പുറത്ത് പ്രക്ഷോഭം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+