ഏഴ് ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
കണ്ണൂര്‍: സി പി എം പ്രവര്‍ത്തകന്‍ കേളോത്ത് പവിത്രനെ കൊലപ്പെടുത്തിയ കേസില്‍ ഏഴ് ബി ജെ പി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
പ്രതികള്‍ക്ക് 20,000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി ജയിലില്‍ കഴിയണം. പ്രതികള്‍ അടയ്ക്കുന്ന പിഴയില്‍ നിന്ന് 1,25,000 രൂപ പവിത്രന്റെ ഭാര്യയ്ക്ക് നല്‍കാനും വിധിയായി.
1988 നവംബര്‍ 11നാണ് സെന്‍ട്രല്‍ പൊയിലൂരില്‍ വെച്ചാണ് പവിത്രനെ വെട്ടിക്കൊലപ്പെടുത്തിയത്.
തരശിയില്‍ സുനി, തരശിയില്‍ രാജീവന്‍, എച്ചിലാട്ട് പാലില്‍ അനീഷ്, എച്ചിലാട്ട് പാലില്‍ മനു, കുനിയില്‍ ശൈലേന്ദ്രന്‍, എച്ചിലാട്ട് ചാലില്‍ പവിത്രന്‍, കുഞ്ഞിപ്പറമ്പത്ത് ശശി എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.












Click it and Unblock the Notifications