കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദിവാസികള്‍ ജൈവ കുരുമുളകുണ്ടാക്കുന്നു

  • By Staff
Google Oneindia Malayalam News

ഇടുക്കി: കുമളിയ്ക്കടുത്ത് പാലിയക്കുടിയിലെയും മണ്ണാന്‍കുടിയിലെയും ആദിവാസി ഗ്രാമങ്ങളില്‍ ഡിസംബറോടെ ജൈവ കുരുമുളകിന്റെ വിളവെടുപ്പ് കാലമാണ്.

ഡിസംബറാവുമ്പോഴേക്കും വിദേശ വിനോദസഞ്ചാരികള്‍ അവിടെയെത്തുന്നത് കാണാം. ജൈവ കുരുമുളക് കൃഷിയും വിനോദ സഞ്ചാരത്തിനെത്തുന്ന വിദേശികളേയും സംയോജിപ്പിച്ച് ഒരു പദ്ധതിയ്ക്ക് തുടക്കം കുറിയ്ക്കാനുള്ള ശ്രമത്തിലാണ് കാസിനൊ ഹോട്ടല്‍ കമ്പനി.

ഇതിന്റെ തുടക്കമായി കാസിനോ ഗ്രൂപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങളോടെ 150 ഹെക്ടര്‍ ഭൂമികളിലായി 520 ആദിവാസി കുടുംബങ്ങളാണ് കുരുമുളക് വളര്‍ത്തുന്നത്. മണ്ണാന്‍കുടിയിലെ 350 കുടുംബങ്ങളും പാലിയക്കുടിയിലെ 170 കുടുംബങ്ങളും. ഇവിടെ വിളയിയ്ക്കുന്ന ജൈവകുരുമുളകിന് ജര്‍മനി ആസ്ഥാനമായ ലാകോണ്‍ ക്വാളിറ്റിയുടെ ഗുണമേന്മാ അംഗീകാരമുണ്ട്.

വിനോദ സഞ്ചാരത്തിനായി കുമിളിയിലും തേക്കടിയിലും മണ്ണാന്‍ കുടിയിലും എത്തുന്ന വിദേശികള്‍ക്ക് തോട്ടങ്ങളിലെത്തി കുരുമുളക് പറിയ്ക്കാനുള്ള അവസരമാണ് കാസിനൊ ഒരുക്കുന്നത്. വിദേശിയ്ക്ക് ഇത് കൗതുകമുള്ള കാര്യമാണ്. മാത്രമല്ല തോട്ടത്തിലെ കുരുമുളക് പറിയ്ക്കാനായി ഈ വിനോദയാത്രക്കാര്‍ കൃഷിക്കാര്‍ക്ക് പണവും നല്‍കും.

ജൈവകുരുമുളക് യൂറോപ്പിലും യു എസിലും വില്‍ക്കാന്‍ ഇത്തരമൊരു ഏജന്‍സിയുടെ അംഗീകാരം ആവശ്യമാണ്. കാസിനോ ഗ്രൂപ്പ് സ്ഥാപിച്ച നാച്ചുറല്‍ ഹാര്‍വസ്റ് ഇന്ത്യഎന്ന കമ്പനിയുടെ ലക്ഷ്യവും അതുതന്നെ. യൂറോപ്പിലെയും യു എസിലെയും വിപണി ലക്ഷ്യമാക്കി ജൈവ കുരുമുളക് തോട്ടങ്ങളുണ്ടാക്കുക. ജര്‍മനിയിലെ ഇക്കോലാന്റിന് 45 ടണ്‍ ജൈവ കുരുമുളക് കയറ്റിയയയ്ക്കാന്‍ നാച്ചുറല്‍ ഹാര്‍വെസ്റ് ഇന്ത്യ കരാര്‍ ഉണ്ടാക്കി കഴിഞ്ഞു.

സാധാരണ രീതിയില്‍ ആദിവാസി ഭൂമിയില്‍ കുരുമുളക് വിളവെടുക്കാന്‍ മൂന്ന് വര്‍ഷമെങ്കിലും വേണം. എന്നാല്‍ പാലിയക്കുടിയിലും മണ്ണാന്‍കുടിയിലും വിളവെടുപ്പിന് ഇത്രയും കാലമെടുക്കാത്ത രീതിയിലാണ് കൃഷിരീതി ആസൂത്രണം ചെയ്തിരിക്കുന്നത്.

തുടക്കത്തില്‍ കുരുമുളക് കൃഷി ആസൂത്രണം ചെയ്യുന്ന കമ്പനി പിന്നീട് ഗ്രാമ്പൂ, ജാതി, മഞ്ഞള്‍, നാടന്‍ ചമ്പാനെല്ലിനങ്ങള്‍ എന്നിവയുടെ കൃഷിയും പ്രചരിപ്പിയ്ക്കും. ആദ്യം ഇവയ്ക്ക് പരീക്ഷണ തോട്ടങ്ങള്‍ തുടങ്ങും. പിന്നീടായിരിയ്ക്കും ഇത് വ്യാപിപ്പിയ്ക്കുക. മരുന്ന് ചെടികളും പഴവര്‍ഗ്ഗങ്ങളും ഇതുപോലെ കൃഷി ചെയ്യാന്‍ പദ്ധതിയുണ്ട്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജൈെവകൃഷിതോട്ടങ്ങള്‍ തുടങ്ങാന്‍ നാച്ചുറല്‍ ഹാര്‍വെസ്റ് ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. ജൈവ സുഗന്ധവ്യഞ്ജനങ്ങളും ജൈവ പഴങ്ങളും ഔഷധച്ചെടികളും വളര്‍ത്തുന്ന തോട്ടങ്ങള്‍ കമ്പനി സ്ഥാപിക്കും. ഒരു ദിവസം ഒരു ടണ്‍ കുരുമുളക് സംസ്കരിക്കാന്‍ കഴിയുന്ന ഒരു സംസ്കരണ സംവിധാനം കുമിളിയില്‍ തുടങ്ങും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X