കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

100 കോടി വന്നത് ദുബായില്‍ നിന്ന്

  • By Staff
Google Oneindia Malayalam News

ചെന്നൈ: ചെന്നൈയില്‍ എന്‍ഫോഴ്സ്മെന്റ് സംഘത്തിന്റെ വലയിലായ സംഘത്തിലെ ആറ് പേരും മലയാളികളാണ്. ഇവര്‍ 100 കോടിയുടെ ഹവാല തട്ടിപ്പിന്റെ ഭാഗമാണെന്നും ചെന്നൈയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തി.

ഈ സംഘത്തിന്റെ തലവന്‍ മലപ്പുറം സ്വദേശി സി.കെ. ബീരാന്‍കുട്ടിയാണ്. 2000 ഒക്ടോബര്‍ മുതല്‍ 2003 ഫിബ്രവരി വരെയുള്ള മൂന്നുവര്‍ഷത്തെ കാലയളവില്‍ ഏകദേശം 97.48 കോടിയുടെ ഹവാല പണം സംഘം കൈപ്പറ്റിയതായി ബീരാന്‍കുട്ടി സമ്മതിച്ചതായും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ചെന്നൈയിലെ മൂന്ന് വ്യക്തികളില്‍ നിന്നാണ് ഇത്രയും തുക കൈപ്പറ്റിയതെന്നും ബീരാന്‍കുട്ടി സമ്മതിച്ചിട്ടുണ്ട്. ദുബായില്‍ നിന്നുള്ള ഷെറീഫ് എന്നൊരാളില്‍ നിന്നാണ് ഇത്രയും തുക ഇന്ത്യയില്‍ എത്തിയതെന്നും പറയപ്പെടുന്നു.

ഇതില്‍ 96 കോടി രൂപയും മലപ്പുറം ചുള്ളിപ്പറമ്പ് സ്വദേശി സി.കെ. മുസ്തഫയ്ക്ക് കൈമാറി. കേരളത്തിലെ വിവിധ വ്യക്തികള്‍ക്ക് വിതരണം ചെയ്യാനായിരുന്നു ഈ തുക നല്കിയത്.

ഇത് വിദേശനാണ്യചട്ട ലംഘനമായതിനാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് കേസന്വേഷണം നടത്തുക. ഫിബ്രവരി മൂന്നിന് ചെന്നൈ പൊലീസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശപ്രകാരം പിടിച്ചെടുത്ത 75 ലക്ഷം രൂപ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് കസ്റഡിയില്‍ വയ്ക്കാന്‍ മദ്രാസ് ഹൈക്കോടതി മാര്‍ച്ച് ഏഴ് വെള്ളിയാഴ്ച ഉത്തരവായി. സേലത്ത് നിന്നും ഒരു കാറില്‍ നിന്നുമാണ് തമിഴ്നാട് പൊലീസ് 75 ലക്ഷം രൂപയും ആറ് മലയാളികളെയും പിടികൂടിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X