കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂഴിയാര്‍ പവര്‍ഹൗസില്‍ സ്ഫോടനം

  • By Staff
Google Oneindia Malayalam News

പത്തനംതിട്ട: ശബരിഗിരി വൈദ്യുത പദ്ധതിയുടെ മൂഴിയാര്‍ പവര്‍ ഹൗസില്‍ മാര്‍ച്ച് ഏഴ് വെള്ളിയാഴ്ച സ്ഫോടനം ഉണ്ടായി. വൈദ്യുതി ബോര്‍ഡിലെ ഒരു ജീവനക്കാരന്‍ മരിച്ചു. തീപിടിത്തത്തെ തുടര്‍ന്നാണ് സ്ഫോടനം ഉണ്ടായത്.

കണ്‍ട്രോള്‍ പാനലിലാണ് സ്ഫോടനം ഉണ്ടായത്. നാശനഷ്ടം കണക്കാക്കിയിട്ടില്ല. എന്നാലും കോടി കണക്കിന് രൂപയുടെ നാശം ഉണ്ടായതായാണ് കരുതുന്നത്. സ്ഫോടനത്തെ തുടര്‍ന്ന് മൂഴിയാര്‍ പവര്‍ഹൗസിലെ വൈദ്യുതി ഉല്പാദനം പൂര്‍ണ്ണമായും നിലച്ചു. സ്ഫോടനം നടക്കുമ്പോള്‍ നാല് ജനറേറ്ററുകള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ടായിരുന്നു.

മൂഴിയാല്‍ വൈദ്യുതി ബോര്‍ഡ് ഓഫീസിലെ ഓഫീസ് അസിസ്റന്റായ സീതത്തോട് ഉറുമ്പനി പുത്തന്‍പുരയില്‍ അശോകനാണ് (41) മരിച്ചത്.

ഇവിടത്തെ വൈദ്യുതി ഉല്പാദനം നിറുത്തി വച്ചതുകൊണ്ട് പ്രതിദിനം 30 ലക്ഷം യൂണിറ്റ് വൈദ്യുതി കുറയും.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സ്പോടനം ഉണ്ടായത്. ജനറേറ്റര്‍ കേബിളിലുണ്ടായ വൈദ്യുതി ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് സ്ഫോടനത്തിന് കാരണമെന്ന് കരുതുന്നു. കണ്‍ട്രോള്‍ പാനലിലുണ്ടായ തീ പെട്ടെന്ന് പവര്‍ഹൗസാകെ പടര്‍ന്നു. പവര്‍ ഹൗസിലുണ്ടായിരുന്ന കേബിളുകളും കണ്‍ട്രോള്‍ സംവിധാനവും കത്തി നശിച്ചു.

പത്തനം തിട്ടയില്‍ നിന്ന് എത്തിയ അി ശമന സേന മണിയ്ക്കൂറുകള്‍ പ്രയത്നിച്ചാണ് തീ അണച്ചത്. മണിയ്ക്കൂറുകള്‍ക്ക് ശേഷമേ അശോകന്റെ മൃതദേഹം പുറത്തെടുക്കാനായുള്ളു.സ്ഫോടനം നടക്കുമ്പോള്‍ പവര്‍ഹൗസില്‍ അറ്റകുറ്റ പണി നടക്കുകയായിരുന്നു. ഇതിനായി എത്തിയ രണ്ട് വിദേശികളും പവര്‍ഹൗസില്‍ ഉണ്ടായിരുന്നു. ഇവരും മറ്റ് ജോലിക്കാരും ഓടി രക്ഷപ്പെട്ടെങ്കിലും അശോകന് രക്ഷപ്പെടാനായില്ല.

പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X