കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാറ്റ് കേരളം നടപ്പാക്കില്ല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മൂല്യവര്‍ദ്ധിത നികുതിയുടെ കാര്യത്തില്‍ ധനമന്ത്രിയുടെ നിലപാടിനെതിരായി ഐക്യമുന്നണി ഏകോപന സമിതി യോഗം തീരുമാനിച്ചിരിയ്ക്കുന്നു.

മുല്യ വര്‍ദ്ധിത നികുതി കേരളത്തില്‍ ഉടനടി പിരിയ്ക്കെണ്ടെന്നാണ് ഐക്യമുന്നണി തീരുമാനിച്ചിരിയ്ക്കുന്നത്. എന്നാല്‍ ഈ നികുതി പിരിയ്ക്കണമെന്നാണ് ധനമന്ത്രി കെ ശങ്കരനാരായണന്റെ നിലപാട്. ഈ നികുതി ഏര്‍പ്പെടുത്തുന്നത് സംസ്ഥാനത്തിന് വന്‍ നഷ്ടം ഉണ്ടാക്കുമെന്നാണ് ഐക്യമുന്നണിയുടെ നിലപാട്.

അസംഘടിത മേഖലയിലായിരിയ്ക്കും ഇത് കൂടുതല്‍ നഷ്ടം ഉണ്ടാക്കുക. ചെറുകിട കയര്‍, കൈത്തറി, കോഴിവളര്‍ത്തല്‍ മേഖലയില്‍ വാറ്റ് നടപ്പാക്കിയാല്‍ ഉണ്ടാകുന്ന നഷ്ടം വളരെ വലുതാണെന്ന് സമിതി വിലയിരുത്തി.

ഈ നികുതി നടപ്പാക്കുന്നതിന് മുമ്പ് അയല്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ചനടത്തുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

എന്തായാലും മൂല്യവര്‍ദ്ധിത നികുതിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.

മൂല്യവര്‍ദ്ധിത നികുതിഏര്‍പ്പെടുത്തുന്നതിനെ കച്ചവടക്കാര്‍ തുടക്കം മുതലേ എതിര്‍ക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X