കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ധനമന്ത്രി കെ. ശങ്കരനാരായണന്‍ മാര്‍ച്ച് 14 വെള്ളിയാഴ്ച നിയമസഭയില്‍ സംസ്ഥാന ബജറ്റ് അവതരിപ്പിയ്ക്കും.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കെ. ശങ്കരനാരായണന്‍ ഇത് മൂന്നാമതാണ് ബജറ്റ് അവതരിപ്പിയ്ക്കുന്നത്. ബജറ്റ് കാര്യമായ വിഷമതകള്‍ ജനങ്ങള്‍ക്ക് സമ്മാനിയ്ക്കുകയില്ലെന്നാണ് കണക്ക് കൂട്ടല്‍.

ഏഷ്യന്‍ വികസന ബാങ്കിന്റെ പല നിര്‍ദ്ദേശങ്ങളും ഈ ബജറ്റില്‍ പ്രതിഫലിയ്ക്കുമെന്ന് ഉറപ്പാണ്.

മൂല്യ വര്‍ദ്ധിത നികുതി സംബന്ധിച്ച വിശദ വിവരങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിച്ചേയ്ക്കും. മദ്യനയം സംബന്ധിച്ച വിശദ വിവരങ്ങളും ബജറ്റില്‍ ഉണ്ടാവും. ഇതില്‍ പ്രധാനം ഷാപ്പുകളുടെ ലൈസന്‍സ് ഫീസായിരിയ്ക്കും. ഇതിനൊപ്പം തന്നെ മദ്യ നിരോധന പ്രവര്‍ത്തനങ്ങള്‍ക്കായും പണം നീക്കി വച്ചേയ്ക്കും.

പൊതുവേ സര്‍ക്കാരുമായി ജീവനക്കാര്‍ക്ക് സൗഹൃദ സമീപനമല്ല ഉള്ളത്. അതുകൊണ്ട് തന്നെ അവരെ പ്രീതിപ്പെടുത്താന്‍ ചില തന്ത്രങ്ങള്‍ ശങ്കരനാരായണന്‍ സ്വീകരിച്ചേയ്ക്കും.

നഷ്ടത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ കാര്യത്തിലും കടുത്ത തീരുമാനം ഉണ്ടായേയ്ക്കും. ഇക്കുറി വ്യവസായം, ടൂറിസം, അടിസ്ഥാനസൗകര്യ വികസനം എന്നീ മേഖലകളില്‍ കൂടുതല്‍ തുക വകയിരുത്തുമെന്ന് കരുതുന്നു. കഴിഞ്ഞ ബജറ്റിലെ പല പദ്ധതികളും നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്ന പരാതി നിലനില്ക്കുന്ന സാഹചര്യത്തില്‍ യാഥാര്‍ത്ഥ്യബോധത്തോടുകൂടിയ പദ്ധതികളായിരിക്കും ഇക്കുറി പ്രഖ്യാപിക്കുകയെന്ന് കരുതുന്നു.

മുത്തങ്ങ പ്രശ്നത്തില്‍ കടുത്ത സമരം നടത്തുന്ന പ്രതിപക്ഷം ബജറ്റ് ദിവസവും അടങ്ങിയിരിയ്ക്കുമെന്ന് കരുതുന്നില്ല. കഴിഞ്ഞ വര്‍ഷം ബജറ്റ് അവതരണ ദിവസവും പ്രതിപക്ഷം ഇറങ്ങിപോക്ക് നടത്തിയിരുന്നു. അത് ഇക്കുറിയും ആവര്‍ത്തിച്ചുകൂടായെന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X