കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖ് യുദ്ധം ആസന്നം

  • By Staff
Google Oneindia Malayalam News

ഐക്യരാഷ്ട്രസഭ: ഐക്യരാഷ്ട്രസഭയിലെ വോട്ടെടുപ്പില്‍ വിജയിക്കാന്‍ കഴിയില്ലെന്നതിനാല്‍ ബ്രിട്ടന്‍ ഇറാഖിനെതിരായ അന്ത്യശാസനാപ്രമേയം അവതരിപ്പിച്ചേക്കില്ലെന്ന് അറിയുന്നു. ഈ പ്രമേയത്തെ വീറ്റോ ചെയ്യുമെന്ന് ഫ്രാന്‍സും റഷ്യയും ചൈനയും വ്യക്തമാക്കിയ സ്ഥിതിക്ക് ഇനി പ്രമേയം അവതരിപ്പിച്ചതുകൊണ്ട് പ്രയോജനമൊന്നുമില്ല.

അതുകൊണ്ട് യുദ്ധം തന്നെ തുടങ്ങാമെന്നതാണ് യു എസിന്റെ നിലപാട്.

കൂടുതല്‍ രാജ്യങ്ങളുടെ പിന്തുണ തേടാന്‍ തിങ്കളാഴ്ച വരെ ശ്രമിച്ചുനോക്കാന്‍ ബ്രിട്ടനോട് യുഎസ് നിര്‍ദേശിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളുടെ പിന്തുണയ്ക്ക് ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ബ്രിട്ടന്‍. തിങ്കളാഴ്ചയ്ക്കുള്ളില്‍ ഒമ്പത് രാജ്യങ്ങളുടെയെങ്കിലും പിന്തുണ കിട്ടിയില്ലെങ്കില്‍ പ്രമേയം അവതരിപ്പിക്കില്ല. പകരം യുദ്ധം ആരംഭിച്ചേക്കുമെന്നാണ് ഇപ്പോഴത്തെ സൂചന.

ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് ഇറാഖിനെ ബലപ്രയോഗത്തിലൂടെ നിരായുധീകരിക്കാനുള്ള യുഎസിന്റെയും ബ്രിട്ടന്റെയും സ്പെയിനിന്റെയും ആഗ്രഹം നടക്കില്ല. ഇനി ഇറാഖിനെതിരെ യുദ്ധം ചെയ്യണമെങ്കില്‍ യുഎന്‍ തത്വത്തെ ലംഘിച്ചുകൊണ്ടേ കഴിയൂ എന്നര്‍ത്ഥം.

ബ്രിട്ടനില്‍ യുദ്ധത്തിനെതിരെ ജനങ്ങള്‍ക്കിടയിലും ഭരണകക്ഷിയായ ലേബര്‍പാര്‍ട്ടിയിലും വ്യാപകമാവുന്ന പ്രതികരണം ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിനെ കുഴക്കുന്നുണ്ട്. പക്ഷെ യുഎന്‍ സമ്മതമില്ലെങ്കിലും യുദ്ധം എന്ന് ഏതാണ്ട് തീരുമാനിച്ച മട്ടിലാണ് യുഎസ്. ഇതിനകം ഗള്‍ഫ് പ്രവിശ്യയില്‍ 2.5 ലക്ഷം സൈനികര്‍ അണിനിരന്നുകഴിഞ്ഞു. യുഎസിന്റെ പ്രധാന പടക്കപ്പലുകളെല്ലാം സമുദ്രത്തില്‍ വിന്യസിച്ചിട്ടുണ്ട്. യുദ്ധം ഉടനെ ഉണ്ടായേക്കുമെന്ന യാഥാര്‍ത്ഥ്യം ഇറാഖ്കാര്‍ സ്വീകരിച്ചുകഴിഞ്ഞു. യുദ്ധത്തിനെതിരെ ജനങ്ങളെയും സൈനികരെയും ഒരുക്കാനുള്ള തീവ്രയത്നത്തിലാണ് ഇറാഖ് ഭരണകൂടം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X