കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബുലാല്‍ മറാണ്ടി രാജിവച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടി രാജി വച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴായിരുന്നു രാജി.

പുതിയ സംവിധാനം ഉണ്ടാവുന്നതുവരെ അദ്ദേഹം കേയര്‍ ടേക്കര്‍ മുഖ്യമന്ത്രിയായി തുടരും. രാജ്ഭവനില്‍ ഗവര്‍ണര്‍ എം. രാമ ജോയ്സിന്റെ പക്കല്‍ മറാണ്ടി രാജിക്കത്ത് ഏല്‍പ്പിച്ചു.

കൂട്ടുകക്ഷി മന്ത്രിസഭയിലെ ഏതാനും അംഗങ്ങള്‍ ചേര്‍ന്ന് നിയമസഭാ സ്പീക്കര്‍ ഇന്ദര്‍ സിംഗ് നാംധാരിയെ നേതാവായി തെരഞ്ഞെടുത്ത ശേഷം ഗവര്‍ണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചതോടെയാണ് ഝാര്‍ഖണ്ഡില്‍ പ്രതിസന്ധിയായത്.

മറ്റൊരാളെ മന്ത്രിയാക്കാനാണ് ബി ജെ പി നേതൃത്ത്വത്തിലുള്ള സഖ്യം ഉദ്ദേശിയ്ക്കുന്നത്. കേന്ദ്ര മന്ത്രി കരിയ മുണ്ട ഝാര്‍ഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രി ആകുമെന്നു കരുതുന്നു.

ഏഴ് മന്ത്രിമാര്‍ മാര്‍ച്ച് 13 ന് രാജിവച്ചതിനെതുടര്‍ന്ന് ഝാര്‍ഖണ്ഡ് മന്ത്രിസഭ പ്രശ്നത്തിലായിരിയ്ക്കുകയായിരുന്നു. തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബി ജെ പി മാറ്റിയതല്ലെന്നാണ് മാറാണ്ഡി പറയുന്നത്. ബി ജെ പി നിര്‍ദ്ദേശിയ്ക്കുന്ന ഏത് നിയമസഭാ കക്ഷി നേതാവിനേയും താന്‍ അംഗീകരിയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X