Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്തില്‍ മുസ്ലിം ഇതരര്‍ക്ക് മാത്രമായി ജോലി

ബാംഗ്ലൂര്‍: കുവൈത്തിലെ ഒരു സൈനിക താവള പരിപാലന ജോലികള്‍ക്കായി മുസ്ലിങ്ങളല്ലാത്തവരില്‍ നിന്നും മാത്രം അപേക്ഷകള്‍ ക്ഷണിച്ചത് മുസ്ലിങ്ങളുടെ ശക്തമായ പ്രതിഷേധത്തിന് കാരണമായി.

മുസ്ലിങ്ങള്‍ക്ക് മാത്രം അപേക്ഷിക്കാമെന്ന നിബന്ധനയോടെ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള പരസ്യങ്ങള്‍ ചിലപ്പോള്‍ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ മുസ്ലിങ്ങളല്ലാത്തവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം അപൂര്‍വമാണ്. മുസ്ലിംങ്ങള്‍ക്ക് മാത്രമായി അപേക്ഷിയ്ക്കാമെന്ന പരസ്യം വന്നപ്പോള്‍ ആരും പ്രതിഷേധം ഉയര്‍ത്തിയിട്ടില്ല.

മാര്‍ച്ച് 28 ബുധനാഴ്ചയിലെ ടൈംസ് ഒഫ് ഇന്ത്യയുടെ ബാംഗ്ലൂര്‍ പതിപ്പിലാണ് മുസ്ലിങ്ങളല്ലാത്തവരില്‍ നിന്ന് മാത്രമായി ജോലിക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫോര്‍ക്ക് ലിഫ്റ്റ് ഓപ്പറേറ്റര്‍, സ്റോര്‍ കീപ്പര്‍, ക്ലര്‍ക്ക്, ടൈപ്പിസ്റ്, സെക്യൂരിറ്റി ഗാര്‍ഡ്, ഡ്രൈവര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

ഏത് സൈനിക താവളത്തിലേക്കാണ് ജോലിക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. മാര്‍ച്ച് 31ന് മതിയായ രേഖകളുമായി അഭിമുഖത്തിനായി റഹ്മാന്‍ എന്റര്‍പ്രൈസസ് എന്ന റിക്രൂട്ടിംഗ് ഏജന്‍സിയുമായി ബന്ധപ്പെടണമെന്നാണ് അപേക്ഷയില്‍ പറയുന്നത്.

യുനൈറ്റഡ് സ്റേറ്റ്സ് ആര്‍മിയുമായി കരാറുള്ള മറഫി എന്ന കമ്പനിയ്ക്ക് വേണ്ടിയാണ് റിക്രൂട്ടിംഗ് നടത്തുന്നതെന്ന് ഏജന്‍സി അറിയിച്ചു.

സപ്തംബര്‍ 11ന് ശേഷം മുസ്ലിങ്ങളോട് അമേരിക്കയ്ക്കുള്ള വിരോധം മൂലമാണ് മുസ്ലിങ്ങളല്ലാത്തവരില്‍ നിന്ന് മാത്രം ജോലിക്ക് അപേക്ഷ ക്ഷണിച്ചിരിയ്ക്കുന്നതെന്ന് ആരോപണമുണ്ട്. പ്രതിഷേധം മൂലം അഭിമുഖം മാറ്റിവച്ചിരിയ്ക്കുയാണെന്ന് ഏജന്‍സി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+