ആദിവാസികള്‍ക്കായി സിപിഎം ഭൂമി കയ്യേറും
തിരുവനന്തപുരം: ആദിവാസികള്‍ക്ക് അനുയോജ്യമായ ഭൂമികള്‍ കയ്യേറാന്‍ സിപിഎം തീരുമാനിച്ചു. ഏപ്രില്‍ 21മുതല്‍ ഈ ഭൂമികയ്യേറ്റ സമരം തുടങ്ങും.
സിപിഎം സംസ്ഥാനസമിതിയോഗം തീരുമാനിച്ചതാണ് ഇക്കാര്യം. മാര്‍ച്ച് 28 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാനസെക്രട്ടറി പിണറായി വിജയനാണ് ഇക്കാര്യം പറഞ്ഞത്.
ആദിവാസികള്‍ക്ക് നല്കാന്‍ പറ്റുന്ന ഭൂമികള്‍ കയ്യേറാനാണ് സിപിഎം തീരുമാനം. ഭൂമിയില്ലാത്ത ആദിവാസികള്‍ക്ക് ഭൂമി ലഭിക്കാന്‍ ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിലായിരിക്കും പ്രക്ഷോഭം. സംസ്ഥാനത്തെ ആദിവാസികളെ ബാധിക്കുന്ന പ്രധാന പ്രശ്നം ഭൂമി പ്രശ്നമാണ്. ഭൂമി കയ്യേറ്റ സമരത്തിന് മുന്നോടിയായി കോഴിക്കോട് ഏപ്രില്‍ 16ന് ആദിവാസി കണ്‍വെന്‍ഷന്‍ നടത്തുമെന്നും പിണറായി പറഞ്ഞു.
ആദിവാസികളുടെ പ്രശ്നത്തില്‍ എപ്പോഴും വഞ്ചനാപരമായ നിലപാടാണ് ആന്റണി സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. മുത്തങ്ങപ്രശ്നത്തിലേക്ക് നയിച്ചത് ഇതാണ്. ആദിവാസിപ്രശ്നത്തില്‍ എസ്പി ഓഫീസുകളിലേക്ക് മാര്‍ച്ച് ചെയ്ത എല്‍ഡിഎഫ് പ്രവര്‍ത്തകരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് ചെയ്ത സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം. ഇടതുനേതാക്കള്‍ക്കെതിരായ പൊലീസ് അതിക്രമത്തെ ന്യായീകരിച്ച ആന്റണിയെ പിണറായി വിമര്‍ശിച്ചു. പൊലീസ് ഇടതുനേതാക്കളെ കയ്യേറ്റം ചെയ്തത് മുഖ്യമന്ത്രിയോടെ അറിവോടെയാണ്. പൊലീസ് ക്രൂരതകള്‍ ജനങ്ങള്‍ക്ക് വിശദീകരിക്കാനും യുഎഡിഎഫ് സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടാനും മൂന്ന് മേഖലാ ജാഥകള്‍ നടത്തും. ഇ.കെ. നായനാര്‍, പിണറായി വിജയന്‍, വി.എസ്. അച്യുതാനന്ദന്‍ എന്നിവര്‍ നേതൃത്വം നല്കും. - പിണറായി വിശദീകരിച്ചു.












Click it and Unblock the Notifications