കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഖ്യസൈനിക കേന്ദ്രത്തില്‍ ചാവേറാക്രമണം

  • By Staff
Google Oneindia Malayalam News
War on Iraq
ക്യാമ്പ് അസ് സയ്ലിയ, ഖത്തര്‍: ഇറാഖില്‍ സഖ്യസൈന്യത്തിന്റെ ഒരു കാവല്‍ കേന്ദ്രത്തില്‍ കാര്‍ബോംബ് പൊട്ടിത്തെറിച്ച് മൂന്ന് സൈനികര്‍ മരിച്ചു.

കാറിലുണ്ടായിരുന്ന ഗര്‍ഭിണിയായ സ്ത്രീയും ഡ്രൈവറും മരിച്ചിട്ടുണ്ട്. യു എസ് കേന്ദ്ര കമാന്റാണ് ഇത് വെളിപ്പെടുത്തിയത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇറാഖ് ചാവേറാക്രമണം നിറുത്തി വച്ചിരിയ്ക്കുകയായിരുന്നു. എന്നാല്‍ വീണ്ടു ം ഇറാഖ് ചാവേറാക്രമണം തുടങ്ങിയത് സഖ്യസേനാ അംഗങ്ങളെ വിഷമിയ്ക്കുകയാണ്. വ്യാഴാഴ്ച രാവിലെയാണ് ഈ ആക്രമണം ഉണ്ടായത്. എന്നാല്‍ വെള്ളിയാഴ്ച വൈകീട്ട് മാത്രമാണ് സഖ്യസേനാ അധികൃതര്‍ ഇത് പുറത്ത് വിട്ടത്. ബാഗ്ദാദിന് വടക്ക് പടിഞ്ഞാറായാണ് ആക്രമണം ഉണ്ടായത്. സിറിയ- ഇറാഖ് അതിര്‍ത്തിയ്ക്ക് 130 കിലോമീറ്റര്‍ തെക്കാണിത്.

വാഹനത്തിലുണ്ടായിരുന്ന ഗര്‍ഭിണി വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി സഹായത്തിനായി വിളിച്ച് കൂകി. അപ്പോള്‍ സഹായത്തിനായി എത്തിയ മൂന്ന് സഖ്യസൈനികരാണ് മരിച്ചത്. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X