ഇറാഖ്: മൗസുലില്‍ തിരഞ്ഞെടുപ്പ്
ബാഗ്ദാദ്: ഇറാഖില്‍ സദ്ദാം ഹുസൈനെ അധികാരത്തില്‍ നിന്ന് മാറ്റിയ ശേഷം ആദ്യമായി തിരഞ്ഞെടുപ്പ് നടക്കുന്നു. മൗസുല്‍ എന്ന പ്രവിശ്യയിലെ ഇടക്കാല കൗണ്‍സിലിനെയാണ് മേയ് അഞ്ചിന് തിരഞ്ഞെടുക്കുന്നത്.
ഇവിടത്തെ രണ്ട് വിരുദ്ധ വംശീയ സംഘങ്ങളാണ് പ്രധാന എതിരാളികള്‍. തിരഞ്ഞടുപ്പ് നടക്കുന്നതിനാല്‍ മൗസുളില്‍ യു എസ് സൈന്യം കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിരിയ്ക്കുകയാണ്. വിവിധ വംശീയ-മത സംഘങ്ങളില്‍ നിന്നാണ് പ്രതിനിധികളെ തിരഞ്ഞെടുക്കേണ്ടത്. ഇതില്‍ നിന്ന് മേയറെ തിരഞ്ഞെടുക്കും.
ഇറാഖിലെ മൂന്നാമത്തെ വലിയ നഗരമാണ് മൗസുല്‍. ഇവിടെ അറബുകളോടൊപ്പം കുര്‍ദ്ദുകളും ടര്‍ക്ക്മനും അസീറിയക്കാരും ഉണ്ട്.


Click it and Unblock the Notifications