കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാര്‍സ് പട്ടികയില്‍ ഇന്ത്യയും

  • By Staff
Google Oneindia Malayalam News

ദില്ലി: സാര്‍സ് രോഗമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ലോകാരോഗ്യസംഘടന ഇന്ത്യയെയും ഉള്‍പ്പെടുത്തി. മെയ് ഒന്നിനിറക്കിയ പട്ടികയില്‍ ഇന്ത്യയെ ഒഴിവാക്കിയിരുന്നതാണ്.

ഇന്ത്യയില്‍ മെയ് ഒന്നിന് ശേഷം സാര്‍സ് എന്ന് സംശയിക്കാവുന്ന ഒരു കേസ് കൊല്‍ക്കത്തയില്‍ കണ്ടെത്തിയതിനാലാണ് ഇന്ത്യയെക്കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. ഇപ്പോള്‍ രണ്ടാമതൊന്ന് കഴിഞ്ഞ ദിവസം കര്‍ണ്ണാടകയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 28 വയസ്സായ ഒരു യുവാവിലാണ് സാര്‍സ് രോഗത്തിന് തുല്ല്യമായ ലക്ഷണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

നേരത്തെ സാര്‍സ് പരത്തുന്ന കൊറോണ വൈറസ് ബാധ ഇന്ത്യയില്‍ കണ്ടെത്തിയിരുന്നെങ്കിലും അതിലൊന്നും ശ്വാസകോശത്തെ ബാധിക്കുന്ന ന്യുമോണിയയുടെ ലക്ഷണങ്ങള്‍ ഇല്ലായിരുന്നു. അതിനാലാണ് ഇന്ത്യയെ സാര്‍സ് രോഗസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഇതുവരെ ലോകാരോഗ്യസംഘടന ഒഴിവാക്കിയിരുന്നത്.

കൊല്‍ക്കത്തയിലെ ഒരാളില്‍ കണ്ടെത്തിയ സാര്‍സ് രോഗബാധയാണ് ലോകാരോഗ്യസംഘടനയുടെ ഇന്ത്യയെക്കുറിച്ചുള്ള തീരുമാനം മാറ്റിച്ചതെന്ന് ലോകാരോഗ്യസംഘടനയുടെ ഇന്ത്യയിലെ പ്രതിനിധി ഡോ. എന്‍. കുമാര റായി പറഞ്ഞു. മെയ് ഒന്നിനു ശേഷമാണ് കൊല്‍ക്കത്തയില്‍ സാര്‍സ് രോഗം ഒരാളില്‍ സ്ഥിരീകരിച്ചത്. മെയ് ഒന്നിന് മുമ്പ് ഇന്ത്യയില്‍ ഉണ്ടായ രോഗബാധകളില്‍ ഒന്നും സാര്‍സ് ആയിരുന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X