എം ബി ബി എസ്: പാവപ്പെട്ടവര്‍ക്ക് സംവരണം വേണം
ദില്ലി: മെഡിയ്ക്കല്‍, ദന്തല്‍ കോഴ്സുകളില്‍ പാവപ്പെട്ടവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
സര്‍ക്കാരിന്റെ പക്കലുള്ള സീറ്റുകളില്‍ നിശ്ചിത ശതമാനം സീറ്റുകള്‍ ഇതിനായി മാറ്റിവയ്ക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം.
സ്വകാര്യ കോളെജുകളിലെ പ്രവേശനം സംബന്ധിച്ച് ഉടമകളും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം പരിഹരിയ്ക്കുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച വിശദമായ മാര്‍ഗ്ഗരേഖയിലാണ് ഈ വിവരം ഉള്ളത്. സുപ്രീം കോടതി വിധി മാനദണ്ഡമാക്കിയാണ് മന്ത്രാലയം മാര്‍ഗ്ഗരേഖ പുറത്തിറക്കിയിരിയ്ക്കുന്നത്. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കോളെജോ സര്‍ക്കാരോ ഫീസിളവോ സ്കോളര്‍ഷിപ്പോ അനുവദിയ്ക്കുകയും വേണം. മാനേജ്മെന്റ് ക്വാട്ടയിലുള്ള 25 ശതമാനം സീറ്റുകളില്‍ .
ഇതനുസരിച്ച് 25 ശതമാനം സീറ്റുകളില്‍ മാത്രമേ കോളെജ് അധികൃതര്‍ക്ക് സ്വന്തം രീതി അനുസരിച്ച് പ്രവേശനം നടത്താന്‍ കഴിയുകയുള്ളു.












Click it and Unblock the Notifications