കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുസ്ഥാന്‍ ലിവര്‍ കൊച്ചിയില്‍ സ്ഥലം കൈയേറിയത് കണ്ടെത്തി

  • By Staff
Google Oneindia Malayalam News

കൊച്ചി: കൊച്ചി കായല്‍ തീരത്ത് ഹിന്ദുസ്ഥാന ലിവര്‍ കമ്പനി സ്ഥലം കൈയേറിയതായി നിയമസഭാ സമിതി കണ്ടെത്തി. ഈ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാന്‍ സമിതി കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കി. നിയമസഭയുടെ ഹര്‍ജികള്‍ സംബന്ധിച്ച സമിതിയാണ് സ്ഥലം സന്ദര്‍ശിച്ച് കാര്യം അന്വേഷിച്ചത്.

കളക്ടറേറ്റ് ഹാളില്‍ മേയ് 16 വെള്ളിയാഴ്ചയാണ് സമിതി തെഴിവെടുപ്പ് നടത്തിയത്. മാമന്‍ മത്തായി എം എല്‍ എ യാണ് സമിതിയുടെ അദ്ധ്യക്ഷന്‍. സ്ഥലം കൈയേറിയ കമ്പനികള്‍ക്ക് ഏഴ് ദിവസത്തിനകം നോട്ടീസ് കൊടുക്കാമെന്നും 14 ദിവസത്തിനകം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമിതിയ്ക്ക് നല്‍കാമെന്നും കോര്‍പ്പറേഷന്‍ സെക്രട്ടറി അലോഷ്യസ് മാത്യു രേഖാമൂലം സമിതിയ്ക്ക് ഉറപ്പ് നല്‍കി.

സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച സാക്ഷ്യപത്രം ഉണ്ടോയെന്ന് പരിശോധിയ്ക്കുന്നതില്‍ വീഴ്ച ഉണ്ടായതായി സെക്രട്ടറി സമിതി മുമ്പാകെ സമ്മതിച്ചു.

കമ്പനി ഈ സ്ഥലത്ത് പണിത മുന്തിയ തരം ഫ്ലാറ്റുകളില്‍ 54 കുടുംബങ്ങള്‍ താമസിയ്ക്കുന്നുണ്ട്. ഇതില്‍ നാല് പേര്‍ക്ക് ആധാരം രജിസ്റര്‍ ചെയ്ത് കൊടുത്തിട്ടുമുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാറ്റാ കമ്പനിയ്ക്ക് വ്യവസായം തുടങ്ങാനായി നല്‍കിയ 53 ഏക്കര്‍ സ്ഥലം പിന്നീട് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിയ്ക്കുകയാണ് ചെയ്തത്. വ്യവസായം തുടങ്ങുന്നില്ലെങ്കില്‍ അത് തിരിച്ച് സര്‍ക്കാരിന് നല്‍കുകയാണ് വേണ്ടത്. എന്നാല്‍ കമ്പനി ഈ സ്ഥലം ഹിന്ദുസ്ഥാന്‍ ലിവറിന് കൈമാറി.

ജി സി ഡി എ യും കോര്‍പ്പറേഷന്‍ അധികൃതരും ഭൂമിയുടെ ഉടമസ്ഥത ഉറപ്പ് വരുത്തുന്ന കാര്യത്തില്‍ വീഴ്ച വരുത്തിയതായും സമിതി കണ്ടെത്തി. സ്ഥലം കൈമാറ്റം സംബന്ധിച്ച ഫയലുകള്‍ ഒന്നും തന്നെ കാണനില്ല. ഉള്ള ചില ഫയലുകളില്‍ തന്നെ വെട്ടി തിരുത്തലുകളാണ്.

സമിതിയുടെ അന്തിമ തീരുമാനം ഉണ്ടാവുന്നതുവരെ ഭൂമി കൈമാറ്റം ചെയ്യുകില്ലെന്ന് കമ്പനിയുടെ അധികൃതരില്‍ നിന്ന് സമിതി ഉറപ്പ് വാങ്ങിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X