മൊറോക്കൊയില്‍ സ്ഫോടനം: 24 മരണം
കാസാബ്ലാങ്ക: മൊറോക്കൊയുടെ വ്യവസായ തലസ്ഥാനമായ കാസാബ്ലാങ്കയില്‍ ഉണ്ടായ സ്ഫോടന പരമ്പരയില്‍ 24 പേരെങ്കിലും മരിച്ചതായി കരുതുന്നു. ഇതില്‍ ഏറെ പേരും മൊറോക്കൊക്കാരാണ്.
60 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മേയ് 17 ശനിയാഴ്ച പുലര്‍ച്ചെയാണ് സ്ഫോടനങ്ങള്‍ ഉണ്ടായത്. നാല് സ്ഥലങ്ങളിലും കാര്‍ ബോംബുകളാണ് പൊട്ടിതെറിച്ചത്. ബല്‍ജിയന്‍ കോണ്‍സലേറ്റിന് സമീപത്തും ഒരു ജൂത കേന്ദ്രത്തിലും ഹോട്ടല്‍ സഫീറിലുമാണ് സ്ഫോടനം നടന്നത്. കാസാ ദെ എസ്പാന എന്ന ഹിസ്പാനിക്ക് കേന്ദ്രത്തിന് സമീപമായിരുന്നു മറ്റൊരു സ്ഫോടനം.
നാല് സ്ഫോടനങ്ങളാണ് നടന്നതെന്നാണ് ആദ്യ വാര്‍ത്തകളെങ്കിലും ആകെ ഏഴ് സ്ഫോടനങ്ങള്‍ ഉണ്ടായെന്നും വാര്‍ത്തയുണ്ട്.
സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിയ്ക്കുന്ന മൂന്ന് പേരെ അറസ്റ് ചെയ്തിട്ടുണ്ട്. ഈ സ്ഫോടനത്തിന് പിന്നിലും അല്‍ ക്വയ്ദ ആണെന്നാണ് സംശയിയ്ക്കുന്നത്.












Click it and Unblock the Notifications