Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുധീരന്‍

ആലപ്പുഴ: തൃക്കുന്നപ്പുഴ, ആറാട്ടുപുഴ എന്നീ തീരദേശ ഗ്രാമങ്ങളില്‍ നിന്ന് ഇല്‍മനൈറ്റ് ഖനനം ചെയ്യാന്‍ കൊച്ചിന്‍ മിനറല്‍സ് ആന്റ് റുട്ടിലിന് അനുമതി നല്‍കിയ ആന്റണി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വി. എം. സുധീരന്‍ എം പി രംഗത്ത്.

ഇക്കാര്യത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും സുധീരനും രണ്ടു തട്ടിലാണ്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക തീരുമാനത്തിനെതിര് നില്‍ക്കുന്ന സുധീരന്റെ നിലപാടില്‍ ഡി സി സിക്ക് അമര്‍ഷമുണ്ട്. തീരുമാനം പുന:പരിശോധിക്കാനായി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നതിന് സുധീരന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി ഏകോപന സമിതി യോഗത്തില്‍ പങ്കെടുക്കരുതെന്ന് ഡി സി സി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

സുധീരനെതിരെ ഡി സി സി നേതാക്കളായ എം. എം. ബഷീര്‍, എം. എന്‍. ചന്ദ്രപ്രകാശ്, എം. അബ്ദുള്‍ക്കാദര്‍ എന്നിവര്‍ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ സുധീരനെതിരെ പ്രസ്താവന നടത്തുന്ന നേതാക്കള്‍ നേരത്തെ ഇല്‍മനൈറ്റ് ഖനന പദ്ധതിയ്ക്കെതിരെ നിലപാട് സ്വീകരിച്ചിരുന്നവരാണ്. സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എ. കെ. ആന്റണിയെ കണ്ട സര്‍വകക്ഷി സംഘത്തിലെ അംഗമായിരുന്നു എം. എം. ബഷീര്‍. പദ്ധതിയെ എതിര്‍ക്കുന്ന മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിനെ പോലുള്ള സംഘടനകളെ നിശബ്ദമാക്കാന്‍ ശ്രമിക്കുകയാണ് ഡി സി സി നേതാക്കള്‍ ഇപ്പോള്‍.

മുസ്ലിം ലീഗ് പദ്ധതിയെ അനുകൂലിക്കുമ്പോള്‍ യു ഡി എഫിലെ മറ്റ് കക്ഷികള്‍ ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണ്. സി പി എം നിലപാടും വേണ്ടത്ര ശക്തമല്ല. ഇല്‍മനൈറ്റ് ഖനനം സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കുന്നതില്‍ മാത്രമാണ് അവര്‍ക്ക് എതിര്‍പ്പ്.

സുധീരന്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ആലപ്പുഴ സി പി എം ജില്ലാ സെക്രട്ടറി എം എ ബേബി ഉള്‍പ്പടെ വിവിധ രാഷ്ട്രീയ കക്ഷികളിലെ പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു.

പദ്ധതിയുമായി മുന്നോട്ടുപോവുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ യു ഡി എഫിനെ പ്രതികൂലമായി ബാധിക്കുമെന്ന ധാരണ പൊതുവെ മുന്നണിയിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+