സമൂഹവിവാഹവുമായി കബീര്‍മാഷ്
ഒറ്റപ്പാലം: വി.സി. കബീര്‍ എംഎല്‍എ നിയമസഭയില്‍ എത്തിയതിന്റെ 20ാം വാര്‍ഷികനാളില്‍ ഒട്ടേറെ യുവതീയുവാക്കളുടെ സ്വപ്നങ്ങള്‍ പൂവണിഞ്ഞു. 38 യുവതീയുവാക്കളുടെ വിവാഹം നടത്തിയാണ് കബീര്‍ നിയമസഭയിലെ തന്റെ 20ാം വര്‍ഷം ആഘോഷിച്ചത്.
ഒറ്റപ്പാലം സിഎസ്എന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമൂഹവിവാഹത്തില്‍ സമൂഹത്തിന്റെ നാനാതുറയില്‍പ്പെട്ടവര്‍ പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ട 20 യുവതികളുടെ വിവാഹത്തിനുള്ള ചെലവ് വഹിക്കാനായിരുന്നു കബീര്‍മാഷുടെ തീരുമാനമെങ്കിലും വിവാഹത്തിനെത്തിയത് 19 യുവതികള്‍ മാത്രം. ഓരോ വധുവിനും അഞ്ചുപവന്‍ സ്വര്‍ണ്ണാഭരണവും വിവാഹവസ്ത്രങ്ങളും നല്കി. 15 ലക്ഷം രൂപ ചെലവുവന്ന ഈ സംരംഭത്തിന് ഒട്ടേറെ വ്യക്തികളും സംഘടനകളും കബീറിനെ സഹായിച്ചു.
ഭാവുകങ്ങള്‍ നേരാന്‍ മന്ത്രിമാരായ കെ. ശങ്കരനാരായണന്‍, നാലകത്ത് സൂപ്പി, കോണ്‍ഗ്രസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കടന്നപ്പള്ളി രാമചന്ദ്രന്‍, എസ്. അജയകുമാര്‍ എംപി, കെ.എ. ചന്ദ്രന്‍ എംഎല്‍എ, മുന്‍മന്ത്രി കെ.ഇ. ഇസ്മയില്‍, മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് എന്നിവര്‍ എത്തി.
20 വര്‍ഷം മുമ്പാണ് ഒറ്റപ്പാലം നിയോജകമണ്ഡലത്തില്‍ നിന്ന് കബീര്‍ നിയമസഭയില്‍ എത്തുന്നത്.












Click it and Unblock the Notifications