Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊഴിലാളി മാഫിയയെ നിയന്ത്രിക്കാന്‍ ബില്ല്

കൊല്ലം: കെട്ടിടനിര്‍മാണ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന തൊഴിലാളി മാഫിയയുടെ പ്രവര്‍ത്തനം അടിച്ചമര്‍ത്തുന്നതിന് ബില്ല് കൊണ്ടുവരുമെന്ന് തൊഴില്‍ മന്ത്രി ബാബു ദിവാകരന്‍ പറഞ്ഞു.

മിക്ക തൊഴിലാളി യൂണിയനുകളും മാഫിയ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുന്ന മാഫിയ യഥാര്‍ഥത്തില്‍ ചെയ്യുന്നത് അതല്ലെന്നും മന്ത്രി പറഞ്ഞു.

മാഫിയയുടെ പ്രവര്‍ത്തനം മൂലം സംസ്ഥാനത്ത് പ്രത്യേകിച്ച് കൊച്ചിയില്‍ പലയിടത്തും നിര്‍മാണ പ്രവര്‍ത്തനം തടസപ്പെടുന്നു. സംസ്ഥാനത്തിന്റെ വികസന പ്രക്രിയയെയാണ് ഇത് ബാധിക്കുന്നത്.

എറണാകുളം സഹകരണ മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനം തടസപ്പെട്ടിരിക്കുന്നത് തൊഴിലാളി മാഫിയയുടെ ഇടപെടല്‍ മൂലമാണ്. കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാവാത്തതുകൊണ്ട് കോളജിന് അംഗീകാരം കിട്ടുമോ എന്ന ആശങ്ക നിലനില്‍ക്കുകയാണ്.

മാഫിയയില്‍ നിന്നുമുള്ള ഭീഷണി മൂലം ചില സ്വകാര്യ നിര്‍മാണ പ്രവര്‍ത്തനങ്ങളും തടസപ്പെട്ടു. ഇത്തരം ഭീഷണികളെ സര്‍ക്കാരിന് വെച്ചുപൊറുപ്പിക്കാനാവില്ല.

ഏതെങ്കിലും പുതിയ നിര്‍മാണപ്പണി തുടങ്ങുമ്പോള്‍ മാഫിയ ഇടപെട്ട് അവര്‍ പറയുന്ന തൊഴിലാളികളെ ജോലിക്കെടുക്കണമെന്ന് ആവശ്യപ്പെടും. ഇത് അംഗീകരിച്ചില്ലെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനത്തിന് പലതരത്തിലുള്ള തടസങ്ങളുണ്ടാക്കും.

കൊച്ചിയില്‍ തൊഴിലാളി യൂണിയനുകളുടെ പിന്തുണയോടെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മാഫിയ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പ്രവണത സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചേക്കും.

ബില്‍ കൊണ്ടുവരുംമുമ്പ് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+