Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊടുംചൂട്: ആന്ധ്രയില്‍ 489 മരണം

ഹൈദരാബാദ്: കൊടുംചൂട് മൂലം ആന്ധ്രാപ്രദേശില്‍ 489ഉം ഒറീസയില്‍ 61 പേരും മരിച്ചു. 47 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ആന്ധ്രയില്‍ രേഖപ്പെടുത്തിയത്.

ശരീര വരള്‍ച്ചയും സൂര്യാഘാതവും മൂലം അവശതയനുഭവിക്കുന്ന 683 പേരില്‍ മിക്കവരും മരിച്ചതായി പൊലീസ് അറിയിച്ചു. 489 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ചൂടൊഴിവാക്കാനായി വീടിനകത്തു തന്നെ കഴിയാന്‍ അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ടോ മൂന്നോ ദിവസത്തേക്ക് കൂടി കൊടുംചൂട് തുടരും.

സാമ്പല്‍പൂര്‍, ജര്‍സുഗുഡ, റൂര്‍ക്കല, ബോലങ്കിര്‍ എന്നീ ജില്ലകളില്‍ 45.2 ഡിഗ്രി സെല്‍ഷ്യസിനും 44.6 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് ചൂട് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം മെയില്‍ കൊടുംചൂട് മൂലം 1037 പേരാണ് മരിച്ചത്.

ഒറീസയില്‍ 61 മരണം

കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ 61 പേരാണ് ഒറീസയില്‍ കൊടുംചൂട് മൂലം മരിച്ചത്. എന്നാല്‍ 11 പേര്‍ മരിച്ചതായി മാത്രമേ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുള്ളൂ.

1998ല്‍ കൊടുംചൂട് മൂലം 2042 പേരാണ് ഒറീസയില്‍ മരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+