പ്രസാദിന്റെ മരണം: ഇന്ദിരയെ ചോദ്യം ചെയ്യുന്നു
തിരുവള്ളൂര്‍: പുനലൂര്‍ നഗരസഭാ കൗണ്‍സിലര്‍ പ്രസാദ് സെബാസ്റ്യന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ദിര എന്ന യുവതിയെ ചോദ്യം ചെയ്യുന്നു. ചെന്നൈയിലെ മൗണ്ട് റോഡിലെ പൊലീസ് സ്റേഷനിലാണ് ഇന്ദിരയെ ചോദ്യം ചെയ്യുന്നത്.
ഇന്ദിര എന്ന ഗ്ലോറിയ കയറ്റുമതി വ്യാപാരിയായ ഭര്‍ത്താവുമൊത്ത് ചെന്നൈയിലാണ് സ്ഥിരതാമസം. ചെന്നൈയില്‍ ഉള്ള സഹോദരിയെ കാണാന്‍ പോകുമ്പോഴൊക്കെ പ്രസാദ് ഇന്ദിരയെ കാണാറുണ്ട്. പ്രസാദിന്റെ മറ്റൊരു ചെന്നൈയിലെ അടുപ്പം ബ്രിട്ടാനിയയില്‍ ജീവനക്കാരനായ ജയചന്ദ്രനുമായാണ്. പ്രസാദ് അപ്രത്യക്ഷമായ മെയ് 27ന് രാത്രി 8.15ന് ഇന്ദിരയാണ് പ്രസാദിനെ ഒടുവില്‍ വിളിച്ചത്.
പ്രസാദിനെ കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കളും ബന്ധുക്കളും ആദ്യം അന്വേഷിച്ചത് ജയചന്ദ്രന്റെ അടുത്താണ്. എന്നാല്‍ ജയചന്ദ്രന്റെ അടുത്തില്ലെന്നറിഞ്ഞതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ഇന്ദിരയുടെ വീട്ടിലെത്തി. അവരുടെ പെരുമാറ്റം സംശയം ജനിപ്പിക്കുന്നതാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
മകന്റെ കോളെജ് പ്രവേശനത്തിന് വേണ്ടിയാണ് പ്രസാദിനെ കൂടെക്കൂടെ വിളിച്ചതെന്നാണ് ഇന്ദിരയുടെ വിശദീകരണം. എന്നാല്‍ പ്രസാദിനെ കാണാതായ മെയ് 27ന് ശേഷം ഒരിയ്ക്കല്‍ പോലും ഇന്ദിര പുനലൂരിലെ പ്രസാദിന്റെ വീട്ടിലേക്ക് വിളിച്ചിട്ടില്ലെന്ന് പ്രസാദിന്റെ വീട്ടുകാര്‍ ആരോപിയ്ക്കുന്നു.












Click it and Unblock the Notifications