കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുതിരഞ്ഞെടുപ്പ് നേരത്തേ നടത്തില്ല: ബി ജെ പി

  • By Staff
Google Oneindia Malayalam News

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തേ നടത്തേണ്ടതില്ലെന്ന് ബി ജെ പി യുടെ ചിന്തന്‍ ബൈഠക്ക് തിരുമാനിച്ചു. നാല് ദിവസമായി മുംബൈയ്ക്കടുത്താണ് പാര്‍ട്ടിയുടെ ഭാവി പരിപാടികള്‍ തീരുമാനിയ്ക്കാനായി ഈ സമ്മേളനം നടത്തിയത്.

വരുന്ന തിരഞ്ഞെടുപ്പിലും ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പേരില്‍ തന്നെയായിരിയ്ക്കും ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിടുക. ബൈഠക്കിന് ശേഷം പാര്‍ട്ടി അദ്ധ്യക്ഷന്‍ എം വെങ്കയ്യ നായിഡുവാണ് ഇക്കാര്യങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

ഈ നവംബറില്‍ തന്നെ ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ബി ജെ പിയിലെ ഒരു പക്ഷം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് വേണ്ടെന്നാണ് യോഗത്തില്‍ തീരുമാനമായത്. ഈ വര്‍ഷം വരാനിരിയ്ക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെ ലക്ഷം വച്ച് പ്രവര്‍ത്തിയ്ക്കാനാണ് യോഗം തീരുമാനിച്ചത്. അതിന് ശേഷമേ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ബി ജെ പി തുടങ്ങുകയുള്ളൂ.

ന്യൂന പക്ഷങ്ങളെ ആകര്‍ഷിയ്ക്കാനുള്ള തന്ത്രമായി പാര്‍ട്ടിയുടെ ഹിന്ദുത്വ നയം മയപ്പെടുത്താനും ബൈഠക്കില്‍ തീരുമാനമായി. ഗോവധം നിരോധിയ്ക്കാനും മതംമാറ്റ നിരോധന നിയമം കോണ്ടുവരാനും സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തും.

അയോദ്ധ്യ ബി ജെ പിയുടെ പ്രധാന വിഷയം തന്നെ ആയിരിയ്ക്കും. എന്നാല്‍ സഖ്യ കക്ഷി ഭരണമായതുകൊണ്ട് ബി ജെ പിയ്ക്ക് പല പരിമിതികളും ഉണ്ടെന്നും നായിഡു പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X