63 കോടിയുടെ ഹവാലാപണം കൂടിയെത്തി
തിരുവനന്തപുരം: സംസ്ഥാനത്തേക്ക് 63 കോടിയുടെ ഹവാലാപണം കൂടിയെത്തിയതായി വിജിലന്‍സിന് വിവരം ലഭിച്ചു.
മലപ്പുറം മഞ്ചേരി അര്‍ബന്‍ സഹകരണ ബാങ്കിന്റെ കൊണ്ടോട്ടി ശാഖവഴിയാണ് 63 കോടിയുടെ ഇടപാട് നടന്നത്. നേരത്തെ കണ്ടെത്തിയ 336 കോടിയുടെ ഇടപാടിന് അനുബന്ധമായാണോ ഈയിടപാടും നടന്നതെന്ന് വ്യക്തമായിട്ടില്ല. ഇതുസംബന്ധിച്ച് അന്വേഷിച്ചുവരികയാണ്.
മുംബൈയില്‍ നിന്നാണ് ഈ പണവും എത്തിയത്. സെഞ്ചൂറിയന്‍ ബാങ്കിന്റെ മുംബൈ ശാഖയില്‍ നിന്ന് ഗുരുവായൂര്‍ ശാഖയിലേക്ക് മാറ്റപ്പെട്ട പണം അവിടെ നിന്ന് മഞ്ചേരി അര്‍ബന്‍ സഹകരണ ബാങ്കിന്റെ കൊണ്ടോട്ടി ശാഖയിലേക്ക് മാറ്റുകയായിരുന്നു.
ഈ പണം ആരുടെ കൈയിലാണ് എത്തിയതെന്ന് വ്യക്തമല്ല. 1999 മുതലാണ് ഇടപാട് നടന്നത്. പലതവണയായാണ് പണം പിന്‍വലിച്ചത്.
റിസര്‍വ് ബാങ്കിന് ഇതുസംബന്ധിച്ച് വിവരം ലഭിച്ച ശേഷം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. സംസ്ഥാന വിജിലന്‍സിലെ ഒരു എസ് പിയുടെ നേതൃത്വത്തിലുള്ളസംഘമാണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നത്.
മുഹമ്മദ് അഷറഫ് എന്നയാളാണ് ഇടപാടിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് സംശയിക്കുന്നുണ്ട്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.












Click it and Unblock the Notifications