Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ത്ഥികളും പൊലീസും ഏറ്റുമുട്ടി

തിരുവനന്തപുരം: സ്വാശ്രയ കോളജ് പ്രശ്നത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. കല്ലേറിലും ലാത്തിച്ചാര്‍ജിലും എസ്എഫ്ഐ അഖിലേന്ത്യാപ്രസിഡന്റ് കെ.കെ. രാജേഷിനുള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു.

തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളെജിനകത്ത് കയറിയ വിദ്യാര്‍ത്ഥികളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകപ്രയോഗം നടത്തി. തിരുവനന്തപുരത്ത് മാര്‍ച്ച് അക്രമാസക്തമാവുമെന്ന് നേരത്തെ സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതലോടെയാണ് പൊലീസ് മാര്‍ച്ചിനെ നേരിട്ടത്.

മാര്‍ച്ച് സെക്രട്ടറിയേറ്റിന് മുന്നിലെത്തിയതോടെ അക്രമാസക്തമായി. മുന്‍നിരയിലുണ്ടായിരുന്ന നേതാക്കള്‍ പൊലീസിന്റെ പ്രതിരോധം മറികടക്കാന്‍ ശ്രമിച്ചു. പിന്നില്‍ നിന്ന് കല്ലേറുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി. ഒട്ടേറെ പേരെ പൊലീസ് അറസ്റ് ചെയ്തു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന് മുന്നില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. കോളജില്‍ തമ്പടിച്ച വിദ്യാര്‍ഥികള്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. വിദ്യാര്‍ഥികളെ പിരിച്ചുവിടുന്നതിനായി പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

പാലക്കാട്ടും കണ്ണൂരിലും മാര്‍ച്ച് അക്രമാസക്തമായി. പാലക്കാട് രണ്ട് കെ എസ് ആര്‍ ടി സി ബസുകള്‍ പ്രകടനക്കാര്‍ തകര്‍ത്തു.

കണ്ണൂരിലും ലാത്തിച്ചാര്‍ജ്ജ്

കണ്ണൂരിലുണ്ടായ ഏറ്റുമുട്ടലില്‍ എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് കെ. കെ. രാജേഷും സംസ്ഥാന കമ്മിറ്റി അംഗം കെ. വി. ലേഖയും ഉള്‍പ്പെടെ 15 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഒരു പൊലീസ് ഓഫീസറടക്കം 10 പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കളക്ടറേറ്റിലേക്ക് കടക്കാന്‍ ബലം പ്രയോഗിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് ലാത്തിവീശുകയായിരുന്നു.

കനത്ത മഴ പെയ്യുന്നതിനിടെയാണ് വിദ്യാര്‍ഥികളും പൊലീസും ഏറ്റുമുട്ടിയത്. കളക്ടറേറ്റ് പരിസരത്തുനിന്നും മടങ്ങുന്നതിനിടെ പ്രക്ഷോഭക്കാര്‍ ഒരു കെ എസ് ആര്‍ ടി സി ബസിന് നേരെ കല്ലെറിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+