കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിപിഒ രംഗത്ത് ഇന്ത്യതന്നെ : ബ്രിട്ടന്‍

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: സോഫ്റ്റ്വെയര്‍ രംഗത്തും ബിപിഒ രംഗത്തും ഏറെ വിശ്വസ്തപങ്കാളി ഇന്ത്യ തന്നെയാണെന്ന് ബ്രിട്ടന്റെ വിദേശ, കോമണ്‍വെല്‍ത്ത് ഓഫീസ് മന്ത്രി മൈക്ക് ഒബ്രിയന്‍ പറഞ്ഞു. ഇന്ത്യയിലെ ഐടി വ്യവസായങ്ങളുമായുള്ള ബന്ധത്തിലൂടെ ബ്രിട്ടന്‍ ഏറെ നേട്ടങ്ങള്‍ കൈവരിച്ചതായും മൈക്ക് ഒബ്രിയന്‍ പറഞ്ഞു.

ഇന്റര്‍നാഷണല്‍ ബിസിനസ് പേഴ്സ്പെക്ടീവ് ഓഫ് ഇന്ത്യ: 2003 ആന്റ് ബിയോണ്ട് എന്ന സിമ്പോസിയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മൈക്ക് ഒബ്രിയന്‍.

സോഫ്റ്റ്വെയര്‍ വികസനത്തിനും ബിസിനസ്സ് പ്രോസസ് ഔട്ട്സോഴ്സിംഗിനും(ബിപിഒ) ഇന്ത്യയാണ് ഏറ്റവും സ്വീകാര്യമായ പങ്കാളിയെന്ന് ബ്രിട്ടനിലെ കമ്പനികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ ഇന്ത്യ വഴി നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. - മൈക്ക് ഒബ്രിയന്‍ പറഞ്ഞു.

ഇന്ത്യയിലെ ഐടി കമ്പനികളുമായുള്ള ബന്ധത്തിലൂടെ ധനലാഭം മാത്രമല്ല, വിപണന രംഗത്ത് വേഗതയും ഗുണനിലവാരവും കൈവരിയ്ക്കാന്‍ ബ്രിട്ടീഷ് കമ്പനികള്‍ക്ക് കഴിഞ്ഞു. പുതിയ വ്യവസായബന്ധങ്ങള്‍ കെട്ടിപ്പൊക്കാനും സാധിച്ചു. - അദ്ദേഹം പറഞ്ഞു.

ഐടി രംഗത്ത് ബ്രിട്ടനിലും യൂറോപ്യന്‍ രാജ്യങ്ങളിലും കഴിവുള്ളവരുടെ പോരായ്മ ഉണ്ട്. ഇത് നികത്തുന്നത് ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫഷണലുകളാണ്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഇവിടെ വര്‍ക്ക് പെര്‍മിറ്റ് നല്കണമെന്നത് ഞങ്ങളുടെ കൂടി ആവശ്യമാണ്. 2001-2002ല്‍ 22,000 വര്‍ക്ക് പെര്‍മിറ്റുകള്‍ ഇന്ത്യക്കാര്‍ക്ക് നല്കി. ഇതില്‍ 60 ശതമാനം പേരും ഐടി പ്രൊഫഷണലുകളാണ്.

കോമണ്‍വെല്‍ത്ത് ബിസിനസ് കൗണ്‍സില്‍, ലണ്ടന്‍ സ്റോക്ക് എക്സ്ചേഞ്ച്, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി(സിഐഐ) എന്നിവര്‍ സംയുക്തമായാണ് ഈ സിമ്പോസിയം സംഘടിപ്പിച്ചത്. ഇന്ത്യയിലെയും ബ്രിട്ടനിലെയും പ്രമുഖ വ്യവസായികള്‍ പങ്കെടുത്തു. ബജാജ് ഓട്ടോസ് ചെയര്‍മാന്‍ രാഹുല്‍ ബജാജ്, ഇന്‍ഫോസിസ് ചെയര്‍മാന്‍ നാരായണമൂര്‍ത്തി, ലസാര്‍ഡ് ഇന്ത്യ ചെയര്‍മാന്‍ ഉദയന്‍ ബോസ്, എബിഎന്‍ അംറോ സിഇഒ റിച്ചാര്‍ജഡ് ഹീല്‍ഡ്, സിഐഐ പ്രസിഡന്റ് ആനന്ദ് മഹീന്ദ്ര എന്നിവരും പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X