ജയയുടെ ദയയും കാത്ത് തൊഴിലാളികള്‍
ചെന്നൈ: തമിഴ്നാട്ടിലെ 3.5 ലക്ഷം തൊഴിലാളികള്‍ മുഖ്യമന്ത്രി ജയലളിതയുടെ ദയയും കാത്തിരിക്കുകയാണ്. ഈയിടെ സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് ഇത്രയും പേരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് കടുത്ത നടപടിയുണ്ടായതോടെ തൊഴിലാളികളെല്ലാം സമരം പിന്‍വലിച്ചു. എന്നാല്‍ സമരം പിന്‍വലിച്ചെങ്കിലും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
മാപ്പപേക്ഷ നല്കുന്നവരെ തിരിച്ചെടുക്കാമെന്ന് ജയലളിത കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 1.7 ലക്ഷം തൊഴിലാളികള്‍ മാപ്പപേക്ഷ നല്കി. സമരത്തില്‍ പങ്കെടുത്തത് തെറ്റായിപ്പോയെന്ന് സമ്മതിയ്ക്കുന്ന മാപ്പപേക്ഷയാണ് തൊഴിലാളികള്‍ നല്കിയത്. ഇത്തരം മാപ്പപേക്ഷകള്‍ ഉടന്‍ പരിഗണിയ്ക്കാന്‍ ജയലളിത ജൂലൈ 18 വെള്ളിയാഴ്ച പ്രഖ്യാപിച്ചത് തൊഴിലാളികള്‍ക്ക് ആശ്വാസമായിരിക്കുകയാണ്.
ഈ അപേക്ഷകള്‍ നീതിയുടെയും മുന്‍ഗണനയുടെയും അടിസ്ഥാനത്തില്‍ വൈകാതെ പരിഗണിയ്ക്കാനാണ് ജയലളിത ഉത്തരവിട്ടിരിക്കുന്നത്. നഷ്ടപ്പെട്ട ആനുകൂല്യങ്ങള്‍ തിരിച്ചുതന്നില്ലെങ്കിലും നഷ്ടപ്പെട്ട ജോലി തിരിച്ചുതരാനാണ് ഇപ്പോള്‍ തൊഴിലാളികള്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നത്.












Click it and Unblock the Notifications