Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്വത്റോച്ചിയുടെ സ്വത്ത് മരവിപ്പിക്കും

ദില്ലി: ബോഫോഴ്സ് കുംഭകോണ കേസിലെ മുഖ്യപ്രതി ഒട്ടേവിയോ ക്വത്റോച്ചിയുടെ ലണ്ടന്‍ ബാങ്കിലെ 21 കോടിയുടെ നിക്ഷേപം മരവിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്ന ലെറ്റേഴ്സ് റൊഗേറ്ററി (എല്‍ ആര്‍) ഇന്ത്യ ബ്രിട്ടന് അയച്ചു. ഇതോടെ ക്വത്റോച്ചിയുടെ ലണ്ടനിലെ സ്വത്തുക്കള്‍ മരവിപ്പിയ്ക്കുമെന്ന് ഉറപ്പായി.

ക്വത്റോച്ചിയുടെ അക്കൗണ്ടില്‍ എങ്ങനെ ഈ പണമെത്തിയെന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന അഭ്യര്‍ഥനയും എല്‍ ആറിലുണ്ട്. ക്വത്റോച്ചിയുടെ പേരിലുള്ള 21 കോടിയുടെ നിക്ഷേപം മരവിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്ന എല്‍ ആര്‍ സമര്‍പ്പിക്കണമെന്ന് നേരത്തെ ബ്രിട്ടീഷ് അധികൃതര്‍ സി ബി ഐയോട് ആവശ്യപ്പെട്ടിരുന്നു.

ജൂലൈ 22 വരെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ടെന്നും ഈ സമയത്തിനുള്ളില്‍ ഇന്ത്യാ സര്‍ക്കാരിന്റെ അഭ്യര്‍ഥന ലഭിക്കേണ്ടതുണ്ടെന്നും ബ്രിട്ടീഷ് സര്‍ക്കാരിന്റെ കത്തില്‍ പറഞ്ഞിരുന്നു. എല്‍ ആര്‍ ജൂലൈ 22ന് ബ്രിട്ടനിലെത്തുമെന്ന് സി ബി ഐ അധികൃതര്‍ പറഞ്ഞു.

നേരത്തെ ഇന്ത്യാ സര്‍ക്കാരിന്റെ അഭ്യര്‍ഥന അനുസരിച്ചാണ് ബ്രിട്ടീഷ് അധികൃതര്‍ ക്വത്റോച്ചിയുടെ അക്കൗണ്ട് മരവിപ്പിച്ചത്. എന്നാല്‍ ബ്രിട്ടീഷ് നിയമം അനുസരിച്ച് ഈ മരവിപ്പിക്കല്‍ സ്ഥിരമല്ല. സ്ഥിരമായ മരവിപ്പിക്കല്‍ നിലവില്‍ വരുന്നതിന് വേണ്ടിയാണ് ഇന്ത്യയുടെ ഔദ്യോഗികമായ അഭ്യര്‍ഥന ആവശ്യപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+