21പേരെ ഒന്നിപ്പിച്ചത് നേട്ടം
തിരുവനന്തപുരം: മന്ത്രിസഭയെ മറിച്ചിടാനുള്ള തന്ത്രം പാളിയെങ്കിലും തന്നോടൊപ്പം 21 എംഎല്‍എമാരെ ഒരുമിപ്പിച്ച് നിര്‍ത്താന്‍ കഴിഞ്ഞത് നേട്ടമായി കരുണാകരന്‍ കാണുന്നു.
ഗ്രൂപ്പിലെ രണ്ടു പേര്‍ അവസാന നിമിഷം കാലുമാറിയത് ചെറിയ അടിയായി- വര്‍ക്കല കഹാറും പി.ജെ. ജോയിയുമാണ് ഒടുവില്‍ കൂറുമാറിയ ഐ ഗ്രൂപ്പ് എംഎല്‍എമാര്‍. എങ്കിലും നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിയ്ക്കാന്‍ 21 പേരുടെ പിന്തുണയാണ് ഐഗ്രൂപ്പിന് വേണ്ടിയിരുന്നത്. അത്രയും പേര്‍ ഈ നീക്കത്തെ അനുകൂലിച്ച് ഒപ്പിട്ടുനല്കുകയും ചെയ്തു. ഇത് കരുണാകരനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണെന്ന് കരുതുന്നു. കടുത്ത സമ്മര്‍ദ്ദത്തിന് ശേഷമാണ് ഇവരില്‍ പലരും ഒപ്പിടാന്‍ സമ്മതിച്ചത്.
പക്ഷെ പി.ജെ. ജോയിയും വര്‍ക്കല കഹാറും ഒപ്പിടാന്‍ വിസമ്മതിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ സമയത്തും ഇവര്‍ കരുണാകരനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. സ്വപക്ഷത്തെ 21 പേരെ കൂടാതെ സുന്ദരന്‍നാടാരും കത്തില്‍ ഒപ്പുവച്ചിരുന്നതായി ഐ ഗ്രൂപ്പ് അവകാശപ്പെടുന്നു. നിര്‍ണ്ണായകഘട്ടത്തില്‍ കെ.കെ. നായര്‍ എംഎല്‍എയും തങ്ങളെ അനുകൂലിയ്ക്കുമെന്നും ഐ ഗ്രൂപ്പ് പറയുന്നു.












Click it and Unblock the Notifications