കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൃത്വിക് റോഷനെ അറസ്റ് ചെയ്യേണ്ട: കോടതി

  • By Staff
Google Oneindia Malayalam News

മുംബൈ: വഞ്ചനാക്കേസില്‍ സിനിമാ നിര്‍മ്മാതാവ് രാകേഷ് റോഷനെയും മകനും നടനുമായ ഹൃത്വിക് റോഷനെയും അറസ്റ് ചെയ്യുന്നതില്‍ നിന്നും പൊലീസിനെ വിലക്കിക്കൊണ്ട് മുംബൈ ഹൈക്കോടതി ഉത്തരവായി.

ഈ കേസില്‍ മുംബൈ ഹൈക്കോടതി ആഗസ്ത് നാല് തിങ്കളാഴ്ച വാദം കേള്‍ക്കും. പോപ്പുലാര്‍ എന്റര്‍ടെയിന്റ്മെന്റ് നെറ്റ്വര്‍ക്ക് ലിമിറ്റഡിന്റെ എംഡി ജയന്തിലാല്‍ ഗാഡ നല്കിയ കേസിലാണ് ഒരു മജിസ്ട്രേറ്റ് കോടതി രാകേഷ് റോഷനെയും ഹൃത്വിക് റോഷനെയും അറസ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. എന്നാല്‍ രാകേഷ് റോഷനും ഹൃത്വിക് റോഷനും എതിരെ ക്രിമിനല്‍ നടപടി വേണ്ടെന്നാണ് മുംബൈ ഹൈക്കോടതിയുടെ വിധി.

പോപ്പുലാര്‍ എന്റര്‍ടെയിന്റ്മെന്റ് നെറ്റ്വര്‍ക്കുമായി ഉണ്ടാക്കിയ കരാര്‍ രാകേഷ് റോഷനും ഹൃത്വിക് റോഷനും ലംഘിച്ചുവെന്ന് പരാതിപ്പെട്ടാണ് ജയന്തിലാല്‍ ഗാഡ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. ഈ കേസില്‍ വഞ്ചനാക്കുറ്റത്തിന്റെ പേരില്‍ ഇരുവരെയും അറസ്റ് ചെയ്യാന്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിടുകയും ചെയ്തു. ഇതിനെതിരെ രാകേഷ് റോഷനും ഹൃത്വിക് റോഷനും മുംബൈ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് അനുകൂല വിധിയുണ്ടായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X