കൊച്ചിയില്‍ വില്‍ക്കുന്ന പഴങ്ങളിലും കീടനാശിനി
കൊച്ചി: എറണാകുളത്ത് വില്കുന്ന പഴങ്ങളില്‍ കീടനാശിനി ഉള്ളതായി കണ്ടെത്തി. മാമ്പഴം, മുന്തിരി എന്നിവയില്‍ നടത്തിയ പരിശോധനയിലാണ് കീടനാശിനി ഉള്ളതായി കണ്ടെത്തിയത്.
ബി എച്ച് സി എന്ന കീടനാശിനിയാണ് (ബെന്‍സിന്‍ ഹെക്സാക്ലോറൈഡ്) ഈ പഴങ്ങളില്‍ കണ്ടത്.
കാക്കനാട്ടെ റീജണല്‍ അനലറ്റിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇത് വ്യക്തമായത്. സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. വി.കെ. രാജന്‍െറ നിര്‍ദേശപ്രകാരം എറണാകുളം മൊബൈല്‍ വിജിലന്‍സ് സ്ക്വാഡ് ശേഖരിച്ച സാമ്പിളുകളാണ് പരിശോധിച്ചത്.
പരിശോധനാഫലത്തിന്‍െറ അടിസ്ഥാനത്തില്‍ ഇവയുടെ മൊത്ത വില്പനക്കാരന്‍െറയും കച്ചവടക്കാരുടെയും പേരില്‍ ആരോഗ്യവകുപ്പ് നടപടിയെടുക്കും. ജൂലൈയിലാണ് എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളില്‍ വില്ക്കുന്ന പഴങ്ങളും പച്ചക്കറികളും വിജിലന്‍സ് സ്ക്വാഡ് പരിശോധനക്കായി ശേഖരിച്ചത്. മുന്തിരിയില്‍ കണ്ടെത്തിയ ബിഎച്ഛ് സി എന്ന കീടനാശിനി തോട്ടത്തില്‍ വച്ച് മുന്തിരിക്കുലകളിള്‍ തളിക്കുതാണ്.
കുലകള്‍ കീടനാശിനിയി മുക്കിയെടുക്കുന്നതുകൊണ്ട് വിഷാംശം മുന്തിരിക്ക് ഉള്ളിലേക്കും കടക്കും. വെള്ളത്തില്‍ ലയിക്കാത്ത കീടനാശിനി ആയതിനാല്‍ എത്രപ്രാവശ്യം കഴുകിയാലും കീടനാശിനി മുന്തിരിയില്‍ നിന്ന് പോകില്ല.
ബംഗ്ലൂരിലെ ഒരു വ്യാപാരിയാണ് കേരളത്തിലേക്ക് മുന്തിരി എത്തിക്കുന്നത്. ഇയാള്‍ക്കും കേരളത്തിലെ മൊത്ത വിപനക്കാര്‍ക്കും കച്ചവടക്കാര്‍ക്കുമെതിരെ മായംചേര്‍ക്കല്‍ നിരോധന നിയമപ്രകാരം നടപടിയെടുക്കുമെന്ന് ചീഫ് ഫുഡ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.
കേരളത്തിലെ മൊത്തവിതരണക്കാരാണ് തമിഴ്നാട്ടില്‍ നിന്ന് മാമ്പഴം കൊച്ചിയില്‍ കച്ചവടത്തിനെത്തിക്കുത്. തോട്ടങ്ങളിലെ മാങ്ങ ഒരുമിച്ച് വാങ്ങുന്ന ഇവര്‍ മാങ്ങ പഴുപ്പിക്കാന്‍ കാല്‍സ്യം കാര്‍ബൈഡ് ഉയര്‍ന്ന അളവില്‍ ഉപയോഗിക്കുകയാണ്. ഗുരുതരമായ ഉദരരോഗങ്ങള്‍ക്ക് കാല്‍സ്യം കാര്‍ബൈഡ് കാരണമാകും. പരിശോധനാഫലം അനന്തരനടപടികള്‍ക്കായി ഗവര്‍മെന്റ് അനലിസ്റ് എ. ഭദ്രന്‍ സംസ്ഥാനആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചു.












Click it and Unblock the Notifications