22 മൃതദേഹങ്ങളും കണ്ടെത്തി
മുംബൈ: ഒഎന്‍ജിസി ഹെലികോപ്റ്റര്‍ കടലില്‍ വീണുണ്ടായ അപകടത്തില്‍ കാണാതായ 22 ജഡങ്ങളും കണ്ടെടുത്തു. ആഗസ്ത് 13 ബുധനാഴ്ച രാവിലെയായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഇനി രണ്ട് ജഡങ്ങള്‍ കൂടി കണ്ടെത്താനുണ്ട്. ബുധനാഴ്ച പുലര്‍ച്ചെയോടെ കടലിനുള്ളില്‍ നിന്നും ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കരയ്ക്കെത്തിച്ചു. ഹെലികോപ്റ്ററിന്റെ പിറകിലെ വാതില്‍ പൊളിച്ചുമാറ്റിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. എല്ലാവരും അപകടസമയത്ത് വിമാനത്തിനുള്ള കുടുങ്ങുകയായിരുന്നു.
ഇതില്‍ തിരിച്ചറിഞ്ഞ14 ജഡങ്ങള്‍ ഒഎന്‍ജിസിയുടെ ജൂഹു ഹെലി ബേസില്‍ കൊണ്ടുവന്നു. ഇവ പിന്നീട് ബന്ധുക്കള്‍ക്ക് പോസ്റ് മോര്‍ട്ടത്തിന് ശേഷം വിട്ടുകൊടുത്തു.
ആഗസ്ത് 22 ചൊവാഴ്ച കടലില്‍ വീണ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് 60 അടിയോളം താഴ്ചയിലാണ് ഈ അവശിഷ്ടങ്ങള്‍ കിടക്കുന്നത്. കാഴ്ച തടസ്സം മൂലം ചൊവാഴ്ച മുങ്ങല്‍ വിദഗ്ധര്‍ക്ക് അവശിഷ്ടങ്ങള്‍ക്ക് അടുത്തെത്താന്‍ കഴിഞ്ഞിരുന്നില്ല.
22 മൃതദേഹങ്ങളാണ് ബുധനാഴ്ച രാവിലെ കണ്ടെടുത്തത്. പക്ഷെ രണ്ടു മൃതദേഹങ്ങള്‍ ഇനിയും കിട്ടാനുണ്ട്. ആകെ 29 പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പേര്‍ രക്ഷപ്പെട്ടു. മൂന്നു ജഡങ്ങള്‍ ചൊവാഴ്ച കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications