കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഴ്സിന്റെ കണ്ണ് മാറ്റിവയ്ക്കാന്‍ ശ്രമം

  • By Staff
Google Oneindia Malayalam News

ദില്ലി: ആശുപത്രിയില്‍ ബലാത്സംഗം ചെയ്യപ്പെട്ട മലയാളി നഴ്സിന്റെ കണ്ണ് മാറ്റിവയ്ക്കാന്‍ ശ്രമം നടക്കുന്നു.

മാനഭംഗശ്രമം ചെറുക്കാന്‍ ശ്രമിച്ചതിനിടെയാണ് നഴ്സിന്റെ കണ്ണ് അക്രമി കുത്തിപ്പൊട്ടിച്ചത്. കിഴക്കന്‍ ദില്ലിയിലെ ഒരു ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരുന്ന നഴ്സിനെ ഒരു വാര്‍ഡ് ബോയിയാണ് ബലാത്സംഗം ചെയ്തത്.

പൊലീസും പ്രതിഥി എന്ന സര്‍ക്കാരിതര സംഘടനയും കണ്ണ് സംഭാവനയായി ലഭിക്കുന്നതിന് ശ്രമം നടത്തിവരികയാണെന്ന് ഈസ്റ് ദില്ലി പൊലീസ് കമ്മിഷണര്‍ നസത്ത് ഹസ്സന്‍ പറഞ്ഞു.

ബുധനാഴ്ചയാണ് നഴ്സിന്റെ വലത്തേ കണ്ണ് ശസ്ത്രക്രിയ ചെയ്തുനീക്കിയത്. ഇടത്തേ കണ്ണിന് കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

എണ്‍പതുകാരനായ ഒരു രോഗിയെ ശുശ്രൂഷിക്കുകയായിരുന്ന നഴ്സ് പുലര്‍ച്ചെയാണ് ബലാത്സംഗം ചെയ്യപ്പെട്ടത്. ചെറുക്കാന്‍ ശ്രമിച്ച നഴ്സിന്റെ കണ്ണ് കുത്തിപ്പൊട്ടിച്ച അക്രമി മൃഗീയമായി മര്‍ദിക്കുകയും ചെയ്തു. ബലാത്സംഗത്തിന് ശേഷം കുളിമുറിയിലിട്ട് പുറത്തുനിന്ന് പൂട്ടി. മണിക്കൂറുകള്‍ക്ക് ശേഷം ആശുപത്രി ജീവനക്കാരാണ് തറയില്‍ രക്തം കണ്ട് കുളിമുറി തുറന്നു നോക്കിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X