പോളിംഗ് ശതമാനം കുറയ്ക്കാന്‍ എല്‍ഡിഎഫ്
കൊച്ചി: തിരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കുറയുന്നത് ഇടതുമുന്നണിക്ക് ഗുണമായി വരാറാണ് പതിവ്. എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ ഈ സമവാക്യത്തിന് അതീവ പ്രാധാന്യമുണ്ടെന്നാണ് ഇടതുമുന്നണി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
പോളിംഗ് ശതമാനം 60 ശതമാനത്തില്‍ താഴെ പോയാല്‍ ഇടതുസ്വതന്ത്രന്‍ ഡോ. സെബാസ്റ്യന്‍ പോള്‍ വിജയിക്കുമെന്നാണ് എല്‍ ഡി എഫ് വിലയിരുത്തുന്നത്. പോളിംഗ് ശതമാനം കൂടുന്നത് മുന്നണിക്ക് ഗുണം ചെയ്യില്ലെന്ന് എല്‍ ഡി എഫ് കരുതുന്നു.
ഇത് കണക്കിലെടുത്ത് പോളിംഗ് ശതമാനം കുറയ്ക്കാനുള്ള തന്ത്രങ്ങളാണ് എല്‍ ഡി എഫ് എറണാകുളത്ത് പയറ്റുന്നത്. പ്രചാരണരംഗത്ത് എല്‍ ഡി എഫ് പിന്നോക്കം നില്‍ക്കുന്നത് ഈ തന്ത്രത്തിന്റെ ഭാഗമായാണ്. യു ഡി എഫും വി. വിശ്വനാഥമേനോനും പ്രചാരണരംഗത്ത് വളരെ സജീവമായുണ്ടെങ്കില്‍ എല്‍ ഡി എഫിന്റെ പ്രചാരണം തണുത്ത മട്ടിലാണ്. എല്‍ ഡി എഫ് പോസ്ററുകള്‍ പതിച്ചിരിക്കുന്നതും കുറവാണ്.
പോളിംഗ് ശതമാനം കുറയ്ക്കാനാണ് പ്രചാരണം തണുപ്പന്‍ മട്ടിലാക്കുന്ന തന്ത്രം എല്‍ ഡി എഫ് പയറ്റുന്നത്. എല്‍ ഡി എഫ് വോട്ടുകള്‍ എന്തായാലും തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് അവരുടെ വിലയിരുത്തല്‍. അതിനെ പ്രചാരണം ബാധിക്കില്ല. എന്നാല്‍ പോളിംഗ് കൂടുമ്പോള്‍ അത് എതിര്‍ സ്ഥാനാര്‍ഥിക്കേ ഗുണം ചെയ്യൂവെന്ന് അവര്‍ കരുതുന്നു.
എ ഗ്രൂപ്പ് സ്ഥാനാര്‍ഥിയായ എം. ഒ. ജോണിനോടുള്ള നീരസം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നാണ് ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ പ്രകടിപ്പിക്കുകയെന്നാണ് എല്‍ ഡി എഫ് വിലയിരുത്തുന്നത്. കരുണാകരന്‍ ഐ ഗ്രൂപ്പ് പ്രവര്‍ത്തകരെ സംഘടിപ്പിയ്ക്കാന്‍ നേരിട്ട് രംഗത്തിറങ്ങിയതും ഇടതുക്യാമ്പില്‍ ആഹ്ലാദം പരത്തിയിട്ടുണ്ട്.












Click it and Unblock the Notifications