കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറാട്: ധവളപത്രം പുറപ്പെടുവിക്കണം

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: മാറാട് സംഭവത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കണമെന്ന് ബി ജെ പി സംസ്ഥാന ഘടകത്തിന്റെ ചുമതലയുള്ള ദേശീയനേതാവ് പത്മനാഭാചാര്യ ആവശ്യപ്പെട്ടു.

മാറാട് സംഭവത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് നടത്തുന്ന 12 ദിവസത്തെ റിലേ ഉപവാസത്തെ സപ്തംബര്‍ 16 ചൊവാഴ്ച അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പത്മനാഭാചാര്യ.

1964 മുതല്‍ തീരപ്രദേശത്തുണ്ടാവുന്ന പ്രശ്നങ്ങളെ കുറിച്ച് ധവളപത്രത്തില്‍ വിശദമാക്കണമെന്ന് പത്മനാഭാചാര്യ ആവശ്യപ്പെട്ടു. 1964 മുതല്‍ തീരപ്രദേശത്തെ ഭൂരിപക്ഷ സമുദായാംഗങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ തുടക്കം മുതലേ പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ സമുദായത്തെ പ്രീണിപ്പിക്കാനാണ് ശ്രമിച്ചത്. കൊല്ലപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം അനുവദിച്ചത് പക്ഷപാതപരമായാണ്.

മാറാട് സംഭവം കഴിഞ്ഞ് നാല് മാസം കഴിഞ്ഞിട്ടും മാറാട്ടെ ജനങ്ങള്‍ക്ക് ആന്റണി സര്‍ക്കാര്‍ നീതി നിഷേധിക്കുകയാണെന്ന് പത്മനാഭാചാര്യ കുറ്റപ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X