കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കളി ആവേശകരമായ അന്ത്യത്തിലേക്ക്
ചെന്നൈ: ഇറാനി ട്രോഫിയില്‍ റെസ്റ് ഒഫ് ഇന്ത്യയും മുംബൈയും തമ്മിലുള്ള മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്.
തോല്‍വിയിലേക്ക് വീഴുകയായിരുന്ന റെസ്റ്റ് ഓഫ് ഇന്ത്യയെ പ്രതീക്ഷയിലേക്ക് കരകയറ്റിയത് മൂന്നാം വിക്കറ്റില്‍ രാഹുല്‍ദ്രാവിഡും വി.വി.എസ് ലക്ഷ്മണും ചേര്‍ന്ന കൂട്ടുകെട്ടാണ്. രാഹുല്‍ ദ്രാവിഡിന്റെ സെഞ്ച്വറി കാണികള്‍ക്ക് ഏറെ ആവേശം പകര്‍ന്നു. വി.വി.എസ്. ലക്ഷ്മണിന് ഒരു റണ്‍സകലെവച്ച് സെഞ്ച്വറി നഷ്ടപ്പെട്ടു.
340 റണ്‍സ് എന്ന വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സാരംഭിച്ച റെസ്റ് ഓഫ് ഇന്ത്യയുടെ ആദ്യമൂന്ന്വിക്കറ്റുകള്‍ വലിയ ചെറുത്തുനില്പില്ലാതെ വീണു. പിന്നീടാണ് രാഹുല്‍ദ്രാവിഡും ലക്ഷ്മണും കൂടി ശ്രദ്ധയോടെ റെസ്റ് ഓഫ് ഇന്ത്യയെ കരകയറ്റിയത്.
റെസ്റ് ഒഫ് ഇന്ത്യ നാലാം ദിവസം 7 വിക്കറ്റിന് 315 റണ്‍സെടുത്തിട്ടുണ്ട്.