Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയുടെ ധ്യാനരീതി ജനങ്ങള്‍ക്ക് സമര്‍പ്പിക്കും

കൊച്ചി: മാതാ അമൃതാനന്ദമയി വികസിപ്പിച്ചെടുത്ത ധ്യാനരീതി അമൃതവര്‍ഷം 50ജന്മദിനാഘോഷ വേളയില്‍ ജനങ്ങള്‍ക്ക് സമര്‍പ്പിക്കും.

സമ്പൂര്‍ണ അമൃത ധ്യാനരീതിയെന്നാണ് ഇതിനെ വിളിക്കുന്നത്. (I AM Technique or the Integral Amrita Meditation system ) മാ ഓം പ്രാര്‍ഥനയില്‍ നിന്നാണ് ഈ ധ്യാനരീതി രൂപം കൊണ്ടതെന്ന് അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദ പറഞ്ഞു.

ഒരു ദശകക്കാലം കൊണ്ട് അമ്മ വികസിപ്പിച്ചെടുത്തതാണ് ഈ ധ്യാനരീതി. അമൃതപുരി ആശ്രമത്തിലും ഇന്ത്യയിലെല്ലായിടത്തും അമേരിക്കയിലും യൂറോപ്പിലും ജപ്പാനിലുമൊക്കെ ഭക്തരെ ഈ ധ്യാനരീതി പഠിപ്പിച്ചിട്ടുണ്ട്. അമൃതവര്‍ഷത്തില്‍ ഇത് ഔപചാരികമായി ജനങ്ങള്‍ക്ക് സമര്‍പ്പിക്കുകയാണ്.

സംഘര്‍ഷം നിറഞ്ഞ മനസില്‍ സമാധാനം കൈവരുത്താന്‍ ഈ ധ്യാനരീതിയിലൂടെ ഭക്തര്‍ക്ക് കഴിയും. മാനസിക ഉല്ലാസം നിലനിര്‍ത്താനും ശാന്തി കൈവരുത്താനും സാധിക്കും. മരണങ്ങളോ നഷ്ടങ്ങളോ ഉണ്ടാക്കുന്ന ദു:ഖങ്ങളില്‍ നിന്നും ആശങ്കകളില്‍ നിന്നും അകലം പാലിക്കാന്‍ ഈ രീതി സഹായിക്കും. ദു:ഖങ്ങളില്‍ നിന്ന് അകലം പാലിക്കുന്നത് ദു:ഖത്തെ കുറിച്ച് ആഴത്തില്‍ അറിയാനും ശരിയായ തീരുമാനങ്ങളെടുക്കാനും സഹായിക്കും.

പൂര്‍ണമായും സൗജന്യമായായിരിക്കും ഈ ധ്യാനരീതി ഭക്തരെ പഠിപ്പിക്കുന്നത്. വിവിധ ആശ്രമങ്ങളില്‍ ഈ ധ്യാനരീതി പരിശീലിച്ചവര്‍ ശാന്തിയുടെ ആഴമേറിയ തലങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. ദൈനംദിന ജീവിതത്തില്‍ കൂടുതല്‍ ഊര്‍ജ്വസ്വലരായി തീര്‍ന്നിട്ടുമുണ്ട്.

പരമ്പരാഗതവും പ്രായോഗികവുമായ വശങ്ങളുള്ള ഈ ശാസ്ത്രീയ രീതിക്ക് ധ്യാനത്തിലാണ് അടിസ്ഥാനം. കൂട്ടായും സ്വകാര്യമായും ഈ രീതി അഭ്യസിക്കാം.

സമ്പൂര്‍ണ അമൃത ധ്യാനരീതിയെ കുറിച്ചുള്ള പുസ്തകം അടുത്തു തന്നെ പ്രസിദ്ധീകരിക്കുമെന്ന് സ്വാമി അമൃതസ്വരൂപാനന്ദ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+