Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയകൃഷ്ണന്‍ വധം: പ്രതികള്‍ അപ്പീല്‍ നല്‍കും

ണ്ണൂര്‍: യുവമോര്‍ച്ചാ നേതാവ് കെ. ടി. ജയകൃഷ്ണനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ടവര്‍ അപ്പീല്‍ നല്‍കും.

സെപ്തംബര്‍ 24 ബുധനാഴ്ച അപ്പീല്‍ നല്‍കാനായി ഹൈകോടതിയെ സമീപിയ്ക്കും. വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട അഞ്ച് പേരും ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അഞ്ച് സി.പി.എം പ്രവര്‍ത്തകരുടെ കുടുംബത്തെ സഹായിക്കുന്നതിനും കേസ് തുടര്‍ന്ന് നടത്തുന്നതിനും സി.പി.എം കണ്ണൂര്‍ ജില്ലാകമ്മിറ്റി വന്‍ ഫണ്ട് പിരിവ് നടത്തിയിരുന്നു. മൊകേരി ഫണ്ട് എന്ന് പേരിട്ട ഇതിലേയ്ക്ക് പിരിഞ്ഞ് കിട്ടിയത് ഒരുകോടിയിലേറെ രൂപയാണ്. കൃത്യമായി പറഞ്ഞാല്‍ 1,15 ,15,474 രൂപ 70 പൈസ.

സെപ്തംബര്‍ 23 ചൊവാഴ്ച രാവിലെ വരെ കിട്ടിയ പണത്തിന്റെ കണക്ക് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. വി. ഗോവിന്ദനാണ് വെളിപ്പെടുത്തിയത്. സെപ്തംബര്‍ 20, 21 തീയതികളില്‍ സിപി എം കണ്ണൂര്‍ ജില്ലയില്‍ ബക്കറ്റ് പിരിവ് നടത്തിയിരുന്നു. പലസ്ഥലങ്ങളില്‍ നിന്നും തപാല്‍ വഴിയും പണം കിട്ടിയതായി ഗോവിന്ദന്‍ പറഞ്ഞു. 50 ലക്ഷം രൂപ പിരിച്ചെടുക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാനൂര്‍ ഏരിയാകമ്മിറ്റിയില്‍നിന്നാണ് ഏറ്റവുമധികം പിരിവ് ലഭിച്ചത്. 15,23,818 രൂപ ഇവിടെനിന്നു മാത്രം ലഭിച്ചു. 11,04,281 രൂപ പിരിച്ച കൂത്തുപറമ്പാണ് രണ്ടാംസ്ഥാനത്ത്. തലശേരി ഏരിയാകമ്മിറ്റി 9,55,411 രൂപ പിരിച്ചെടുത്ത് മൂന്നാംസ്ഥാനത്തെത്തി. 3,16,200 രൂപ ലഭിച്ച പേരാവൂരില്‍നിന്നാണ് ഏറ്റവും കുറച്ച് പിരിവ് ലഭിച്ചത്.

1999 ലാണ് സ്കൂളിലെ ക്ലാസില്‍ പഠിപ്പിച്ചുകൊണ്ടിരിയ്ക്കുകയായിരുന്ന കെ ടി ജയകൃഷ്ണനെ പ്രതികള്‍ ക്ലാസില്‍ കയറി വെട്ടി കൊലപ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+