കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ബോംബ് സംസ്കാരം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ബോംബ് സംസ്കാരം വ്യാപകമാവുന്നതായി റിപ്പോര്‍ട്ട്. ബോംബ് ഉപയോഗിച്ചുളള അക്രമങ്ങളില്‍ മരിക്കുന്നവരുടെ എണ്ണവും കൂടിയതായി പൊലീസിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

2000നും 2002നും ഇടയില്‍ നാടന്‍ ബോംബ് എറിഞ്ഞുള്ള അക്രമങ്ങളില്‍ 46 പേര്‍ മരിക്കുകയും 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോ പറയുന്നു. സ്ഫോടകവസ്തുക്കള്‍ കൈവശം വച്ചതിന്റെ പേരില്‍ അറസ്റിലായവരുടെ എണ്ണവും കൂടി.

ഇക്കാലയളവില്‍ 94 സി പി എം പ്രവര്‍ത്തകരും 69 ബി ജെ പി പ്രവര്‍ത്തകരും 18 കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആറ് മുസ്ലിം ലീഗ് പ്രവര്‍ത്തകരും നാല് എന്‍ ഡി എഫ് പ്രവര്‍ത്തകരുമാണ് സ്ഫോടകവസ്തുനിയമത്തിലെ ചട്ടങ്ങള്‍ ലംഘിച്ചതിന് അറസ്റിലായത്.

2002ല്‍ ഈ നിയമപ്രകാരം തിരുവനന്തപുരത്ത് 101ഉം കണ്ണൂരില്‍ 86ഉം കോഴിക്കോട്ട് 59ഉം തൃശൂരില്‍ 34ഉം കേസുകളാണ് രജിസ്റര്‍ ചെയ്തത്. കാസര്‍കോട്, വയനാട്, ഇടുക്കി ജില്ലകളിലാണ് ഏറ്റവും കുറവ് കേസുകളുണ്ടായത്.

ബോംബുകള്‍ കണ്ടെടുക്കാനും ബോംബ് നിര്‍മ്മാണക്കാരെ പിടികൂടാനുമായി ഈയിടെ സ്പെഷല്‍ ബ്രാഞ്ച് പൊലീസ് രഹസ്യമായി വേട്ട തുടങ്ങിയിട്ടുണ്ട്. ഓപ്പറേഷന്‍ ശസ്ത്ര എന്ന പേരിലുള്ള ഈ ബോംബ് വേട്ട വളരെ ഫലപ്രദമായി മുന്നേറുന്നുണ്ട്. സംസ്ഥാനത്ത് ബോംബ് സംസ്കാരം വ്യാപകമാവുകയാണെന്നും ഇതിലൂടെ സ്പെഷ്യല്‍ ബ്രാഞ്ചിന് വ്യക്തമായിട്ടുണ്ട്.

സ്ഫോടകവസ്തുക്കള്‍ വ്യാപകമായി കണ്ടെത്താന്‍ സ്പെഷല്‍ ബ്രാഞ്ച് നടത്തിയ തിരച്ചിലില്‍ കഴിഞ്ഞിരുന്നു. എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ബോംബുകള്‍ രാഷ്ട്രീയ ഉദ്ദേശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് സാധാരണമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

കൊച്ചിയിലും കോഴിക്കോട്ടും കെ എസ് ആര്‍ ടി സി ബസുകളില്‍ ബോംബ് കണ്ടെത്തിയത് ഈയിടെയാണ്. പലപ്പോഴും ബോംബുകള്‍ രാഷ്ട്രീയ എതിരാളികളെ നേരിട്ട് ഉന്മൂലനം ചെയ്യാന്‍ മാത്രമല്ല, പരോക്ഷമായി കുടുക്കാനും ഉപയോഗിക്കുന്നുണ്ട്. ബസുകളില്‍ കത്തുള്‍പ്പെടെ വയ്ക്കുന്ന ബോംബുകള്‍ക്ക് പിന്നിലെ ചതിപ്രയോഗം പൊലീസ് കണ്ടുപിടിച്ചിട്ടുണ്ട്. മിക്കവാറും എതിരാളികളുടെ പേരുകള്‍ സൂചിപ്പിച്ചുകൊണ്ടുള്ള കത്തായിരിക്കും ബോംബിനൊപ്പം വയ്ക്കുക. പൊലീസ് ബോംബിനൊപ്പമുള്ള കത്തിലൂടെ എതിരാളികളെ പിടികൂടട്ടെ എന്ന ഉദ്ദേശ്യത്തോടെയാണിത്. പക്ഷെ ഇത്തരം ചതിപ്രയോഗങ്ങളും ഇപ്പോള്‍ പൊലീസിന് വ്യക്തമായിട്ടുണ്ട്.

സംസ്ഥാനത്ത് സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കാന്‍ 2,595 പേര്‍ക്കാണ് ലൈസന്‍സ് ഉള്ളത്. ഇവരില്‍ അധികവും വെടിക്കെട്ടുകാരും ക്വാറി ഉടമകളുമാണ്. ഇവരില്‍ നിന്ന് സ്ഫോടകവസ്തുക്കള്‍ ബോംബ് നിര്‍മ്മാണത്തിന് കൈമാറ്റം ചെയ്യപ്പെടുന്നത് കണ്ടെത്തുക എളുപ്പമല്ല. അതിനാല്‍ പൊലീസ് ഇപ്പോള്‍ ഈ ലൈസന്‍സുള്ളവരെ നിരീക്ഷിച്ചുവരികയാണ്. ഇതിനകം സ്ഫോടകവസ്തു നിയമം ലംഘിച്ചതിന്റെ പേരില്‍ 400 കേസുകള്‍ സംസ്ഥാനപൊലീസ് രജിസ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന് പിന്നിലെ മുഴുവന്‍ പ്രതികളെയും പിടികൂടാനായിട്ടില്ല. പൊലീസ് ഈ കേസുകളുടെ കുരുക്കഴിയ്ക്കാന്‍ തീവ്രശ്രമത്തിലാണ്. ഇക്കൂട്ടത്തില്‍ 2001ല്‍ വയനാട്ടില്‍ നടന്ന ടൈംബോംബ് പരീക്ഷണവും ഉള്‍പ്പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X