വികസനത്തിന് പുതിയ വീക്ഷണം വേണം: കലാം
കൊച്ചി: ഇന്ത്യയുടെ ഒരു വികസിത രാഷ്ട്രമാക്കാക്കുന്നതിനുള്ള സാമ്പത്തിക വിപ്ലവം തുടങ്ങുന്നതിന് രാജ്യത്തും പുറത്തുമുള്ള ഇന്ത്യന്‍ വ്യവസായ പ്രമുഖര്‍ തങ്ങളുടെ വൈദഗ്ധ്യവും അറിവും പങ്കുവയ്ക്കണമെന്ന് രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം പറഞ്ഞു.
അമൃതവര്‍ഷത്തിന്റെ ഭാഗമായി നടക്കുന്ന സി ഇ ഒ സമ്മേളനം സപ്തംബര്‍ 26 വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2020 ആകുമ്പോഴേക്കും ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള തന്റെ പദ്ധതിയുടെ വിശദാംശങ്ങള്‍ രാഷ്ട്രപതി അവതരിപ്പിച്ചു. വികസനപ്രക്രിയ ത്വരിതപ്പെടുത്തുന്നതിന് പുതിയ വീക്ഷണമുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.
26 കോടി ജനങ്ങളില്‍ 26 ശതമാനവും ദാരിദ്യ്രരേഖയ്ക്ക് താഴെയാണ്. വിഭവ ക്രമീകരണവും രാഷ്ട്ര്രീയ വീക്ഷണവും ഏകോപിപ്പിക്കണപ്പെടണം. ഈ കാഴ്ച്ചപ്പാട് യാഥാര്‍ഥ്യമാക്കുന്ന നേതൃനിരയാണുണ്ടാവേണ്ടത്.
കൃഷി-- ഭക്ഷ്യ സംസ്കരണം, വിദ്യാഭ്യാസം- ആരോഗ്യപരിരക്ഷ, വിവരസാങ്കേതികവിദ്യ, നിര്‍ണായക സാങ്കേതികവിദ്യകളില്‍ സ്വയംപര്യാപ്തത, വൈദ്യുതി എന്നീ മേഖലകളിലാവണം രാജ്യം പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഗ്രാമപ്രദേശങ്ങളെ അറിവിന്റെ സമൂഹമാക്കി മാറ്റണം. എല്ലാ വികസന പ്രവര്‍ത്തനങ്ങളും 5,80,000 ഗ്രാമങ്ങളിലും നടപ്പിലാക്കണം.
2020 ഓടെ ഇന്ത്യ വികസിത രാജ്യമാവണമെങ്കില്‍ ധാര്‍മികതയുള്ള നേതൃനിരയുണ്ടാവണം. ഭരണത്തില്‍ സുതാര്യതയില്ലാത്ത സ്ഥിതി മാറണം. സാമ്പത്തിക ഭദ്രതയിലേക്കും ഫലപ്രദമായ ഭരണസംവിധാനത്തിലേക്കും ഇന്ത്യ സഞ്ചരിക്കുമ്പോള്‍ നേതൃനിരയും ശക്തമാവണം.
സ്വന്തം കഴിവുകള്‍ ഉപയോഗിക്കാതിരിക്കലാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമെന്ന് സമ്മേളനത്തിലെ ആമുഖ പ്രഭാഷണത്തില്‍ മാതാ അമൃതാനന്ദമയി പറഞ്ഞു. ജീവിതത്തിലെ മൂല്യങ്ങള്‍ തിരികെ കൊണ്ടുവരാന്‍ എല്ലാവരും ഉത്സാഹിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
എസ്. ഹിന്ദുജ, ഹോട്ട് മെയില്‍ സ്ഥാപകന്‍ സബീര്‍ ഭാട്ടിയ, ഭാരതി ടെലികോം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ രാജന്‍ മിത്തല്‍ എന്നിവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications