Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണി രാജി വയ്ക്കുമോ?

ആന്റണിയുടെ രാഷ്ട്രീയ ചരിത്രം അറിയുന്ന ആരും ഇപ്പോള്‍ ഒരു രാജി ആയിരിയ്ക്കും പ്രതീക്ഷിയ്ക്കുക. കാരണം എറണാകുളത്തെ ഐക്യമുന്നണി സ്ഥാനാര്‍ത്ഥി എം. ഒ. ജോണ്‍ സ്വന്തം സ്ഥാനാര്‍ത്ഥിയാണെന്ന് ആന്റണി തന്നെ തുറന്ന് പറഞ്ഞതാണ്. ഇത് ജോണ്‍ പല തിരഞ്ഞെടുപ്പ് യോഗങ്ങളിലും വോട്ട് നേടാനായി പ്രയോഗിയ്ക്കുകയും ചെയ്തു. പിന്നെ ആന്റണിയും എ വിഭാഗം കോണ്‍ഗ്രസ് കാരും സെപ്തംബര്‍ 29 രാവിലെ ഒന്‍പത് മണി വരെ പറഞ്ഞത് കേരളത്തിന്റെ വികസനത്തിനായി ഈ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ഞങ്ങള്‍ ആഹ്വാനം ചെയ്യുകയായിരുന്നു എന്നാണ്. ഇതിനെ ഒക്കെ അവഗണിച്ചാണ് ജനങ്ങള്‍ ഇടതു ജനാധിപത്യ മുന്നണിയെ വിജയിപ്പിച്ചത്. ആന്റണിയുടെ സ്വന്തം സ്ഥാനാര്‍ത്ഥി എന്ന നിലപാടും വികസനത്തിലായി വോട്ടുചെയ്യുക എന്ന തന്ത്രവും ഒന്നും ഇവിടെ ഫലിച്ചില്ല.

മുന്‍പ് തന്റെ പരിവേഷത്തന് കളങ്കം വരുന്നെന്ന് തോന്നു സമയത്തൊക്കെ രാജി നടത്തി പ്രതിച്ഛായ കൂട്ടാന്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടുള്ള ആളാണ് ആന്റണി. അടിയന്തരാവസ്ഥയ്ക്ക് ശേഷം വീണ്ടും ഇന്ദിരാ ഗാന്ധിയെ ചിക്കമഗലൂരില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചപ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ച് എ കോണ്‍ഗ്രസ് ഉണ്ടാക്കിയിരുന്നു ആന്റണി. തുടര്‍ന്ന് സി പി എമ്മുമായി ചേര്‍ന്ന് കേരളത്തില്‍ അധികാരം പങ്കിടുകയും ചെയ്തു. പിന്നീട് നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ കോണ്‍ഗ്രസ് കേന്ദ്ര മന്ത്രിസഭയില്‍ പൊതു വിതരണ വകുപ്പ് മന്ത്രിസ്ഥാനവും ആന്റണി പുല്ലുപോലെ വലിച്ചെറിഞ്ഞു. അന്ന് പഞ്ചസാര കുംഭകോണത്തില്‍ അദ്ദേഹത്തിന്റെ പേര് വന്നതായിരുന്നു കാരണം.

ഈ പ്രവര്‍ത്തന ചരിത്രമുള്ള ആന്റണി ഇപ്പോഴും രാജി വയ്ക്കും എന്ന് ആരെങ്കിലും കരുതിയാല്‍ അത് അധികമായി കരുതാനാവില്ല. പക്ഷേ അദ്ദേഹം ഇപ്പോള്‍ പലപ്പോഴും നടത്തുന്ന മുന്‍കൂര്‍ ജാമ്യ പ്രഖ്യാപനങ്ങള്‍ കൂടി കണക്കിലെടുത്തിട്ട് വേണം ഇങ്ങനെ ചിന്തിയ്ക്കാന്‍ എന്ന് ഓര്‍മ്മിയ്ക്കുക.

പഴയ ആന്റണിയുടെ പ്രേതം ഇപ്പോഴും ഈ ആന്റണിയെ പിന്തുടരുന്നുണ്ടെന്ന് തോന്നുന്നു. എറണാകുളത്ത് എം. ഒ. ജോണിന്റെ പരാജയം ഏകദേശം ഉറപ്പായപ്പോള്‍ എറണാകുളം ഗസ്റ് ഹൗസിലായിരുന്നു ആന്റണി. തന്നെ കാണാനായി എത്തിയ കെ. വി. തോമസിനോട് ജോണ്‍ പരാജയപ്പെട്ടാല്‍ താന്‍ രാജിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞതായാണ് വാര്‍ത്തകള്‍. തിരഞ്ഞെടുപ്പ് ഫലം വന്നതോടെ നിരാശപൂണ്ട അദ്ദേഹം പങ്കെടുക്കേണ്ട രണ്ട് പൊതുപരിപാടികള്‍ റദ്ദാക്കുകയും ചെയ്തു.

എന്നാല്‍ ഉടനെത്തി പിന്തിരിപ്പിയ്ക്കാനായി മന്ത്രിമാര്‍. മന്ത്രിമാരായ കെ.വി. തോമസ്, ജി. കാര്‍ത്തികേയന്‍, കെ. ശങ്കരനാരായണന്‍ എന്നിവരാണത്രെ ആന്റണിയെ രാജിയില്‍ നിന്ന് പിന്തിരിപ്പിയ്ക്കാനായി ഗസ്റ് ഹൗസില്‍ തന്നെ തങ്ങിയത്. പിന്നീടായിരുന്നു ആന്റണി വാര്‍ത്താ ലേഖകരെ കണ്ട് ഫലത്തിനെക്കുറിച്ച് പ്രതികരിച്ചത്.

പഴയ ആന്റണി ആയിരുന്നെങ്കില്‍ നമുക്ക് ഉറപ്പായും ചാനലുകളില്‍ കൂടി ഒരു ദൃശ്യം കാണാനാവുമായിരുന്നു. ഗവര്‍ണര്‍ക്ക് രാജി നല്‍കിയിട്ട് സര്‍ക്കാര്‍ കാര്‍ അവിടെ നിന്ന് സെക്രട്ടേറിയേറ്റിലേയ്ക്ക് പറഞ്ഞ് വിട്ട് ഒരു ഓട്ടോയില്‍ കയറി തിരുവനന്തപുരത്ത് ഈശ്വരിവിലാസം റോഡിലുള്ള തന്റെ വീട്ടിലേയ്ക്ക് പോകുന്ന ആന്റണിയുടെ ദൃശ്യം. പക്ഷേ ഇപ്പോള്‍ ഒരു വിഷമമുണ്ട്. ആന്റണി ഓട്ടോയില്‍ കയറി വീട്ടിലേയ്ക്ക് പോകുന്ന കാര്യം നേരത്തേ കൃത്യമായി മാധ്യമങ്ങളെ വിളിച്ച് അറിയിയ്ക്കാന്‍ ചെറിയാന്‍ ഫിലിപ്പ് അദ്ദേഹത്തിന്റെ കൂടെ ഇല്ലല്ലോ?

നിങ്ങളുടെ അഭിപ്രായം എഴുതൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+