ആന്റണി മന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രി എ. കെ. ആന്റണി സെപ്തംബര്‍ 30 ചൊവാഴ്ച എല്ലാ മന്ത്രിമാരേയും തന്റെ വീട്ടിലേയ്ക്ക് വിളിച്ച് വരുത്തി. എറണാകുളം തിരഞ്ഞെടുപ്പ് ഫലവും ഭാവി പരിപാടികളും ചര്‍ച്ച ചെയ്യുകയാണ് ഉദ്ദേശമെന്ന് കരുതുന്നു.
മുഖ്യമന്ത്രി മന്ത്രിമാരെ വീട്ടിലേയ്ക്ക് യോഗത്തിനായി വിളിച്ച് വരുത്തിയതില്‍ അല്പം പ്രത്യേകത ഇല്ലാതില്ല. മുഖ്യമന്ത്രി രാജി വയ്ക്കുമെന്ന് അഭ്യൂഹം തലസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്. അതാണ് ഈ യോഗത്തിന്റെ പ്രാധാന്യം കൂട്ടുന്നത്.
മാറാട് പ്രശ്നത്തെ തുടര്‍ന്ന് മുസ്ലിം ലീഗുമായി ആന്റണിയ്ക്ക് നേരത്തേ ഉണ്ടായിരുന്ന നല്ല ബന്ധത്തില്‍ വിള്ളല്‍ ഉണ്ടായിട്ടുണ്ട്. മാറാട് പ്രശ്നവും എറണാകുളം പരാജയത്തിന് കാരണമായി എന്ന് വിലയിരുത്തപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ അതിനെക്കുറിച്ച് മുഖ്യമന്ത്രി മുസ്ലിം ലീഗ് മന്ത്രിമാരുമായി ചര്‍ച്ച നടത്തിയേയ്ക്കും.
സംസ്ഥാനത്ത് നേതൃമാറ്റം ഉണ്ടാവില്ലെന്ന് കേരളത്തിന്റെ ചുമതല ഉള്ള എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ പറഞ്ഞിരുന്നു. എങ്കിലും ആന്റണിയുടെ അവസാന തീരുമാനം പുറത്ത് വരുന്നതുവരെ ഒന്നും ഉറപ്പാക്കാനാവില്ല.












Click it and Unblock the Notifications