Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിസ്ഥാന വോട്ടുകള്‍ നഷ്ടപ്പെട്ടില്ല: ബിജെപി

കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് അടിസ്ഥാന വോട്ടുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും എന്നാല്‍ പ്രതീക്ഷിച്ചപോലെ മുന്നേറാന്‍ കഴിഞ്ഞില്ലെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള.

സപ്തംബര്‍ 30 ചൊവാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍പിള്ള.

മുന്‍ സി പി എം നേതാവ് വി. വിശ്വനാഥ മേനോനെ പിന്തുണച്ചതിലൂടെ ബി ജെ പിക്ക് ഗണ്യമായ ചില നേട്ടങ്ങള്‍ കൈവരിക്കാനായിട്ടുണ്ട്. ദേശീയതലത്തില്‍ സി പി എമ്മും കോണ്‍ഗ്രസുമായുള്ള അവിശുദ്ധസഖ്യം മറചീന്തി പുറത്തുകൊണ്ടുവരാന്‍ ബി ജെ പിക്ക് സാധിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ മൊത്തം 43,000ല്‍ പരം വോട്ടുകളാണ് ബി ജെ പിക്ക് ലഭിച്ചത്. ആറ് ശതമാനം വോട്ടുകളാണ് അപ്പോള്‍ ലഭിച്ചതെങ്കില്‍ ഇത്തവണ അത് 7.4 ശതമാനമായി ഉയര്‍ന്നു.

ഈ വസ്തുതകള്‍ അറിയാത്തതുകൊണ്ടും തന്റെ അന്ധമായ ബി ജെ പി വിരോധം കൊണ്ടുമാണ് ബി ജെ പി പിരിച്ചുവിടണമെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞത്. തങ്ങളുടെ ആത്മവിശ്വാസത്തില്‍ ഒട്ടും ഇടിവ് തട്ടിയിട്ടില്ല. മുരളീധരന്‍ വിചാരിച്ചാല്‍ അത് സാധിക്കില്ല.

സെബാസ്റ്യന്‍ പോളിന്റെ വിജയത്തെ തങ്ങളുടെ വിജയമായി എല്‍ ഡി എഫിന് അവകാശപ്പെടാനാവില്ല. മുസ്ലിം മതമൗലികവാദ സംഘടനകളുടെ പിന്തുണയും കോണ്‍ഗ്രസ് ഐ ഗ്രൂപ്പിന്റെ വോട്ടുകളും മുസ്ലിം ലീഗിന്റെ രഹസ്യ സഹായവും ലഭിച്ചിട്ടും 1997ല്‍ ലഭിച്ച വോട്ടിംഗ് ശതമാനത്തിലെത്താന്‍ എല്‍ ഡി എഫിനായിട്ടില്ല.

ഒക്ടോബര്‍ 11, 12 തീയതികളില്‍ പാലക്കാട്ട് ചേരുന്ന ബി ജെ പി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഉപതിരഞ്ഞെടുപ്പ് വിശകലനം ചെയ്യുമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+